Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഫിഫ ക്ലബ്ബ് ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ ഒയാസിസ് സ്‌റ്റേജിലെ ബിഗ് സ്‌ക്രീനില്‍ പ്രദർശിപ്പിക്കുമെന്ന്  മാള്‍ ഓഫ് ഖത്തര്‍

February 03, 2021

February 03, 2021

ദോഹ: ഫുട്‌ബോള്‍ ആരാധകരെ ഒയാസിസ് സ്‌റ്റേജിലേക്ക് സ്വാഗതം ചെയ്ത് മാള്‍ ഓഫ് ഖത്തര്‍. ഫെബ്രുവരി നാല് മുതല്‍ 11 വരെ നടക്കുന്ന ക്ലബ്ബ് ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ ഇവിടെയുള്ള ബിഗ് സ്‌ക്രീനില്‍ പ്രദർശിപ്പിക്കുമെന്ന്  മാള്‍ ഓഫ് ഖത്തര്‍ അറിയിച്ചു. ദോഹയിലെ എഡ്യുക്കേഷന്‍ സിറ്റി സ്‌റ്റേഡിയത്തിലും അഹമ്മദ് ബിന്‍ അലി (അല്‍ റയ്യാന്‍) സ്റ്റേഡിയത്തിലും  നടക്കുന്ന മത്സരങ്ങളാണ് ഒയാസിസ് സ്‌റ്റേജിലെ ബിഗ് സ്‌ക്രീനില്‍ കാണാന്‍ കഴിയുക.

മാള്‍ ഓഫ് ഖത്തറിലെ 360 ഡിഗ്രി ഒയാസിസ് സ്റ്റേജിലെ ബിഗ് സ്‌ക്രീനുകളില്‍ മത്സരങ്ങള്‍ കാണുന്നത് നേരിട്ട് കാണുന്നതു പോലുള്ള അനുഭവമായിരിക്കുമെന്ന് സംഘാടകര്‍ പറയുന്നു. മത്സരങ്ങള്‍ കാണുന്നതിനൊപ്പം ഷോപ്പിങ് നടത്താനും ഭക്ഷണം കഴിക്കാനുമെല്ലാമുള്ള ആവേശകരമായ അവസരമാണ് മാള്‍ സന്ദജര്‍ശിക്കുന്ന ഫുട്‌ബോള്‍ പ്രേമികളെ കാത്തിരിക്കുന്നത്.

സന്ദര്‍ശകരുടെ സുരക്ഷയ്ക്കും മാള്‍ ഓഫ് ഖത്തര്‍ ഏറെ പ്രാധാന്യം നല്‍കുന്നു. സാമൂഹ്യ അകലം ഉള്‍പ്പെടെയുള്ള എല്ലാ മുന്‍കരുതലുകളും പാലിക്കപ്പെടുന്നുവെന്ന് ഉറപ്പ് വരുത്തും.

'ദോഹയിലെ പ്രധാന സംസാര വിഷയമാണ് ഖത്തറില്‍ നടക്കുന്ന ക്ലബ്ബ് ലോകകപ്പ് ഫുട്‌ബോള്‍. കൊവിഡ്-19 കാരണം സ്‌റ്റേഡിയത്തില്‍ പ്രവേശിപ്പിക്കാന്‍ കഴിയുന്ന ആളുകളുടെ എണ്ണത്തില്‍ പരിമിതിയുണ്ട്. സ്റ്റേഡിയങ്ങളിലെത്തി മത്സരങ്ങള്‍ നേരിട്ട് കാണാന്‍ കഴിയാത്ത ആരാധകര്‍ക്ക് മത്സരങ്ങളുടെ ആവേശം ഒട്ടും ചോര്‍ന്ന് പോകാതെ ആസ്വദിക്കാനുള്ള അവസരമാണ് ഞങ്ങള്‍ ഒരുക്കുന്നത്. ഉന്നത നിലവാരമുള്ള സ്‌ക്രീനുകളില്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് മത്സരങ്ങള്‍ ആസ്വദിക്കാം. മാള്‍ ഓഫ് ഖത്തറിന്റെ ഉപഭോക്താക്കള്‍ക്ക് ഇത് എക്കാലത്തെയും മികച്ച അനുഭവമായിരിക്കും.' -മാള്‍ ഓഫ് ഖത്തറിന്റെ ജനറല്‍ മാനേജര്‍ എമിലി സര്‍കിസ് പറഞ്ഞു.

ക്ലബ്ബ് ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങളുടെ പൂര്‍ണ്ണമായ ഷെഡ്യൂള്‍ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News