Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ദോഹയിലെ ഡോക്ടർ ദമ്പതികളുടെ മകൻ യു.കെയിൽ മരിച്ചു,കോവിഡ് മരണമെന്ന് തെറ്റായ വാർത്ത 

April 23, 2020

April 23, 2020

ദോഹ : യു.കെയിൽ മരണപ്പെട്ട മലയാളി മെഡിക്കൽ വിദ്യാർത്ഥി മരിച്ചത് കോവിഡ് ബാധിച്ചല്ലെന്ന് രക്ഷിതാക്കൾ അറിയിച്ചു.ഖത്തറിലെ ഹമദ് ആശുപത്രിയിൽ ജോലി ചെയ്യുന്ന കോഴിക്കോട് ചെമ്പനോട സ്വദേശി ഡോ.പ്രകാശ് ജോസഫിന്റെയും റാസ്ഗ്യാസ് ക്ലിനിക്കിൽ ഗൈനക്കോളജിസ്റ്റായ ഡോ.ഷാമീന്റെയും  മകൻ കുന്നക്കാട് സിദ്ധാർഥ് ആണ് യു.കെയിൽ മരണപ്പെട്ടതായി രക്ഷിതാക്കൾക്ക്  വിവരം ലഭിച്ചത്. യു.കെയിൽ മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിയായിരുന്നു. ഒരു സഹോദരനുണ്ട്.

ചെറുപ്പം മുതൽ ഫിറ്റ്‌സ്(ചുഴലി ദീനം) അസുഖമുണ്ടായിരുന്നതായി ബന്ധുക്കൾ ന്യൂസ്‌റൂമിനെ അറിയിച്ചു.എന്നാൽ ചില മാധ്യമങ്ങൾ സിദ്ധാർത്ഥിന്റെ മരണം കോവിഡ് മൂലമാണെന്ന് തെറ്റായ വാർത്ത നൽകിയിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.    


Latest Related News