Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ ഫെഡറേഷൻ കപ്പ് ഫെൻസിങ്ങ് അണ്ടർ ഇലവൻ വിഭാഗത്തിൽ മലയാളി ബാലന് സ്വർണം

February 20, 2022

February 20, 2022

ദോഹ : ഖത്തർ ഫെൻസിങ്ങ് ഫെഡറേഷൻ കഴിഞ്ഞ ദിവസം  നടത്തിയ 2022 ഖത്തർ ഫെഡറേഷൻ കപ്പ് ഫെൻസിങ്ങ് മത്സരത്തിലെ അണ്ടർ ഇലവൻ വിഭാഗത്തിൽ മലയാളി ബാലന് സ്വർണം.ഖത്തറിലെ പൊതുപ്രവർത്തകനായ അഡ്വ.ജാഫർഖാന്റെയും ആശാ ശാദിരിയുടേയും മകനും ബിർള പബ്ലിക്ക് സ്കൂൾ മൂന്നാം തരം വിദ്യാർത്ഥിയുമായ ബാസിൽ ജാഫർഖാനാണ് അഭിമാന നേട്ടം സ്വന്തമാക്കിയത്. 2021 ലെ ഖത്തർ ഫെൻസിങ്ങ് ഫെഡറേഷൻ  ദേശീയ ഫെൻസിങ്ങ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 11 കാറ്റഗറിയിൽ വെങ്കലം നേടിയിരുന്നു.
ഖത്തർ, ഈജിപ്ത്, റഷ്യ, ഫ്രാൻസ്, ഫിലിപ്പൈൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഫെൻസിങ്ങ് താരങ്ങളുമായി  മത്സരിച്ചാണ് ഇന്ത്യക്കാരനായ ബാസിൽ ഗോൾഡ് മെഡൽ നേടിയത് .പിതാവ് ജാഫർഖാൻ പഞ്ചാബിലെ പാട്യാല "നേതാജി സുഭാഷ്  നാഷണൽ  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോട്സിൽ (NSNIS) നിന്നും 1994 ൽ ഫെൻസിങ്ങിൽ പരിശീലനം പൂർത്തിയാക്കിയ കേരളത്തിൽ നിന്നുള്ള ആദ്യ കായികതാരമായിരുന്നു. ബാസിലിനു പുറമെ,മറ്റു മക്കളായ പതിനൊന്നാം ക്ലാസ്സുകാരി ഷൈമ ജാഫർഖാനും, ഒമ്പതാം ക്‌ളാസ്സുകാരനായ ജാസിം ജാഫർഖാനും ഫെൻസിങ്ങ് ഫെഡറേഷന് കീഴിൽ  പരിശീലനം നേടുന്നുണ്ട്. മൂന്ന് പേരും ബിർള പബ്ലിക് സ്കൂൾ വിദ്യാർത്ഥികളാണ്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News