Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കവിയും സാംസ്കാരികപ്രവർത്തകനുമായ മണികണ്ഠമേനോൻ ദോഹയിൽ നിര്യാതനായി 

April 07, 2021

April 07, 2021

ദോഹ : ഖത്തർ കാലടീയം പ്രവാസികൂട്ടായ്മ ജനറൽ സെക്രട്ടറിയും കുറ്റിപ്പുറം കാലടി സ്വദേശിയുമായ  മണികണ്ഠമേനോൻ(54) ദോഹയിൽ നിര്യാതനായി..കോവിഡുമായി ബന്ധപ്പെട്ടുണ്ടായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഹമദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഖത്തറിലെ സാമൂഹ്യ സംസ്‍കാരിക മണ്ഡലങ്ങളിലെ നിറ സാനിധ്യവും കവിയുമായിരുന്നു. ഇന്ത്യൻ മിലിറ്ററി സേവനത്തിന് ശേഷം ഖത്തറിൽ അമീരി എയർഫോഴ്സ് ഉദ്യോഗസ്ഥനായി ജോലി ചെയ്ത് വരികയായിരുന്നു.

കാലടീയം പ്രവാസി കൂട്ടായ്മ,ഖത്തർ ഇടപ്പാളയം, സ്‌നേഹവീട് സാഹിത്യ കൂട്ടായ്മ തുടങ്ങി ഒട്ടേറെ സംഘടനകളിൽ സജീവമായിരുന്നു. പ്രളയം, കൊറോണ, പോലുള്ള ദുരിതങ്ങളിൽ നിരവധി ആളുകൾക്ക് സഹായങ്ങളും കരുതലുമായി മുന്നിൽ നിന്നു പ്രവർത്തിച്ച മണികണ്ഠമേനോൻ തന്റെ കവിതാസമാഹാരത്തിന്റെ പ്രകാശനത്തിനായി തയാറെടുക്കുകയായിരുന്നു. 

ഭാര്യ : ബേബി മേനോൻ.മക്കൾ : സ്വാതി( ഖത്തർ എയർവെയ്‌സ്) ശബരീഷ് ,അനൂപ് കൃഷ്ണൻ (എഞ്ചിനീയർ,ഖത്തർ )

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News