Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ദിവസക്കൂലി നഷ്ടപ്പെടാതിരിക്കാൻ മഹാരാഷ്ട്രയിൽ മുപ്പതിനായിരം സ്ത്രീകൾ ഗർഭപാത്രം നീക്കം ചെയ്തു 

December 26, 2019

December 26, 2019

മഹാരാഷ്ട്ര : ദിവസക്കൂലി നഷ്ടപ്പെടാതിരിക്കാൻ  മഹാരാഷ്ട്രയിലെ കരിമ്പിൻ പാടങ്ങളിൽ  ജോലി ചെയ്യുന്ന സ്ത്രീകൾ ഗർഭപാത്രം നീക്കം ചെയ്ത സംഭവത്തിൽ നടപടി വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. മഹാരാഷ്ട്രയിലെ മുപ്പതിനായിരത്തോളം സ്ത്രീകൾ ഇത്തരത്തിൽ ഗർഭപാത്രം നീക്കം ചെയ്തതായുള്ള ഞെട്ടിക്കുന്ന വാർത്തയാണ് ഈയിടെ പുറത്തുവന്നത്. ദിവസക്കൂലി കൊണ്ട് കുടുംബം പുലര്‍ത്തുന്ന ഇവർക്ക് ആര്‍ത്തവ ദിവസങ്ങളില്‍ പണം ലഭിക്കാതെ വന്നതോടെയാണ് ഗര്‍ഭപാത്രം നീക്കം ചെയ്യാന്‍ സ്ത്രീകള്‍ തയ്യാറായത്.ഇക്കാര്യത്തിൽ സര്‍ക്കാര്‍ നടപടി ആവശ്യപ്പെട്ട് മന്ത്രി നിതിന്‍ റാവത്ത്  മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് കത്ത് നല്‍കി.

മഹാരാഷ്ട്രയിലെ ബീഡിലും ഒസ്മാനാബാദിലുമാണ്ആ യിരക്കണക്കിന് സ്ത്രീകൾ  ശസ്ത്രക്രിയയിലൂടെ ഗര്‍ഭപാത്രം നീക്കംചെയ്തത്. ഇത് സംബന്ധിച്ച് മുന്‍പും നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.ഇന്ത്യയിലെ കർഷകർ നേരിടുന്ന ദാരിദ്ര്യത്തിന്റെയും ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെയും യഥാർത്ഥ ചിത്രം വെളിപ്പെടുത്തുന്നതാണ് സംഭവം.

ഖത്തർ-ഗൾഫ് വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ഇനിയും ഒരു ഗ്രൂപ്പിലും അംഗങ്ങളായി ചേർന്നിട്ടില്ലാത്തവർ +974 66200 167 എന്ന ഖത്തർ വാട്സ്ആപ്പ് നമ്പറിൽ വിവരം അറിയിക്കുക.


Latest Related News