Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ പ്രവാസിയായ മഹമൂദ് മാട്ടൂലിന് ബാലസാഹിത്യ പുരസ്‌കാരം

November 11, 2021

November 11, 2021

ഷാര്‍ജ: ബാലസാഹിത്യത്തിന്‍റെ അമരക്കാരനായിരുന്ന കെ.തായാട്ടിന്‍റെ പേരിലുള്ള സാഹിത്യ പുരസ്കാരങ്ങള്‍ നാല്‍പ്പതാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവവേദിയില്‍ പ്രഖ്യാപിച്ചു. മുതിര്‍ന്ന സാഹിത്യകാരന്മാരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തതെന്ന്, ഹരിതം ബുക്സ് സാരഥിയും എഴുത്തുകാരനുമായ പ്രതാപന്‍ തായാട്ട് മാധ്യമങ്ങളോട് പറഞ്ഞു. ഖത്തറിൽ പ്രവാസിയായ മഹമൂദ് മാട്ടൂലിന്റെ 'മക്കിയും കുക്കിയും' എന്ന കൃതിക്കാണ് പുരസ്കാരം. ശത്രുഘ്നന്‍, എന്‍.പി ചന്ദ്രശേഖരന്‍, ടോണി ചിറ്റേട്ടുകളം, എസ്.കമറുദ്ദീന്‍, രേഖ ആര്‍ താങ്കള്‍, സത്യന്‍ താന്നിപ്പുഴ, വി.എസ് കൃഷ്ണരാജ് എന്നിവര്‍ക്കാണ് മറ്റു കെ.തായാട്ട് പുരസ്കാരങ്ങള്‍. ഹിരണ്‍മയി ഹേമന്ത്, ധ്യാന്‍ചന്ദ് എന്നിവര്‍, ബാലപ്രതിഭാ പുരസ്കാരങ്ങള്‍ക്കും അര്‍ഹരായി. 

അറേബ്യൻ ഗൾഫ് രാജ്യങ്ങളെന്ന ( ജി സി സി ) പേരില്‍ അറിയപ്പെടുന്ന ബഹ്‌റൈൻ, ഐക്യ അറബ് എമിറേറ്റ്സ്, കുവൈത്ത് ,ഒമാൻ, ഖത്തർ, സൗദി അറേബ്യ, എന്നിവിടങ്ങളിൽ നൂറ്റാണ്ടുകൾക്കു മുമ്പേ വാമൊഴിയായും വരമൊഴിയായും , പലയിടത്തും പല രീതിയിൽ പറയപ്പെടുന്ന നാടോടിക്കഥകളിൽ നിന്ന് തിരഞ്ഞെടുത്ത 28 കഥകളുടെ ഏറ്റവും പുതിയ സമാഹാരമാണ് മക്കിയും കുക്കിയും. സഹസ്രാബ്ദങ്ങളായി അറബ് ഗൾഫ് എന്ന വിശാലമായ ഭൂപ്രദേശത്തെ ജന ജീവിതത്തിൽ ,അറബി ഭാഷയും ഏകദൈവ മതങ്ങളും, പ്രത്യേകിച്ച് ഇസ്ലാം, പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഇവിടെ വംശീയവും ഭാഷാപരവും മതപരവുമായ സംഘങ്ങൾ വളരെക്കാലം ഒന്നിച്ചു ജീവിക്കുകയും അടുത്ത് ഇടപഴകുകയും ചെയ്തു. ഈ അറബ് ജീവിതരീതികൾ സാംസ്കാരികവും സാമൂഹികവുമായ രംഗങ്ങളുടെ ഭാഗമായിരുന്നു: അറബ് പാരമ്പര്യങ്ങളുടെയും സംസ്കാരത്തിന്റെയും സാമൂഹിക വൈവിധ്യത്തിന്റെയും സ്വഭാവം ചി ത്രീകരിക്കുന്ന ഐതിഹ്യങ്ങളും മിത്തുകളും അടങ്ങിയതാണ് അവരുടെ നാടോടിക്കഥകൾ കഥകളെന്നു മഹമൂദ് മാട്ടൂൽ പറഞ്ഞു. സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും, കോളമിസ്റ്റുമായ മഹമൂദ് മാട്ടൂൽ മലയാളത്തിലെ ദിനപത്രങ്ങളിലും പ്രസിദ്ധീകരണങ്ങളിലും ആനുകാലിക വിഷയങ്ങൾക്ക് പുറമെ പശ്ചിമേഷ്യാ രാഷ്ട്രീയവും എഴുതുന്നു. ഗൾഫ് വ്യൂസ്, ഗൾഫ് വോയിസ് എന്നീ മാസികകളുടെ സബ് എഡിറ്ററായിരുന്നു. കണ്ണൂർ ജില്ലയിലെ മാട്ടൂൽ സ്വദേശിയാണ്. ഖത്തറിൽ ഗ്ലോബൽ ഷിപ്പിങ്ങ് സർവീസ് മാനേജറായി ജോലി ചെയ്യുന്നു. നോവലും കഥകളുമായി പതിനഞ്ചു കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രധാന കൃതികൾ തടവറയുടെ തോറ്റങ്ങൾ , ബഹദൂർ സൗദി അറേബ്യയിൽ, ജൂഹ കഥകൾ , അരലഡു , ഖലീഫ കഥകൾ , വീണ്ടും വിരിയുന്ന പൂക്കൾ, വിഷം പുരട്ടിയ വിഗ്രഹങ്ങൾ , പറക്കുന്ന പശു , രാജാവിനേക്കാൾ ബുദ്ധിമാൻ , മുയലും കൂട്ടുകാരും, ചുണ്ടെലി റാണി, മാവിയുടെ സാഹസിക യാത്ര , സത്യസന്ധനായ രത്നവ്യാപാരി. എന്നിവയാണ്. പ്രധാന കൃതികൾ കേരളത്തിലെ മുൻനിര പ്രസാധകരായ നാഷണൽ ബുക്ക് സ്റ്റാൾ, ഡി സി ബുക്സ് , കേരള സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റൂട്ട്, , ലിപി പബ്ലിക്കേഷൻസ് , ഒലീവ് , മെയ് ഫവർ ബുക്സ് എന്നിവരാണ് മഹമൂദിന്റെ പുസ്തകങ്ങൾ വായനക്കാരിലേക്ക് എത്തിച്ചത്. കേന്ദ്ര സർക്കാർ സ്ഥാപനമായ കേരളത്തിലെ കേന്ദ്ര സർവകലാശാല ഈ വർഷം പ്രസിദ്ധീകരിച്ച “ ആകാശം മാത്രം കാണുന്ന വീടുകൾ “എന്ന തിരഞ്ഞെടുത്ത 25 പ്രവാസി കഥകളുടെ സമാഹാരത്തിൽ മഹമൂദ് മാട്ടൂലിന്റെ കഥയും ഉൾപ്പെടുന്നു.

കണ്ണൂര്‍ ജില്ലയിലെ തലശേരിക്കടുത്ത് പന്ന്യന്നൂരില്‍, 1927-ല്‍ ജനിച്ച് 2011 ഡിസംബര്‍ നാലിന് അന്തരിച്ച കെ.തായാട്ട്, നാല്‍പ്പതില്‍പ്പരം ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. ബാലസാഹിത്യത്തിലെ പെരുന്തച്ചനായ ഇദ്ദേഹത്തിന്‍റെ ഒട്ടനവധി ബാലസാഹിത്യകൃതികളും വിശ്വസാഹിത്യസംഗ്രഹങ്ങളും പുനരാഖ്യാനങ്ങളും മലയാളസാഹിത്യത്തിന് എന്നും മുതല്‍ക്കൂട്ടാണ്. ‘നാം ചങ്ങല പൊട്ടിച്ച കഥ’, സ്വാതന്ത്ര്യസമരത്തെക്കുറിച്ചുള്ള ഏറ്റവും ശ്രദ്ധേയമായ ചരിത്രാഖ്യായികയാണ്. ഇരുപതോളം നാടകങ്ങളും നൂറില്‍പ്പരം റേഡിയോ നാടകങ്ങളുമൊക്കെയായി, സാഹിത്യരംഗത്തെ നിറസാന്നിധ്യമായിരുന്ന കെ.തായാട്ടിന്‍റെ സ്മരണ നിലനിര്‍ത്തുന്നതിനും ബാലസാഹിത്യകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഏര്‍പ്പെടുത്തിയിരി ക്കുന്നതാണ് കെ.തായാട്ട് പുരസ്കാരം. പ്രമുഖ കഥാകൃത്തും തിരക്കഥാകൃത്തുമാണ് അവാര്‍ഡ് ജേതാവായ ശത്രുഘ്നന്‍, കൈരളി ടിവി ന്യൂസ് ആന്‍ഡ് കറന്‍റ് അഫയേഴ്സ് ഡയറക്ടരും കോഴിക്കോട് സ്വദേശിയാണ് , തിരുവനന്തപുരം സ്വദേശിയായ എന്‍.പി ചന്ദ്രശേഖരന്‍ ഒട്ടനവധി കവിതാ പുസ്തകങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. ‘ദീപിക’ ദിനപത്രത്തിന്‍റെ മുന്‍ പത്രാധിപസമിതി അംഗമായിരുന്ന ടോണി ചിറ്റേട്ടുകളത്തിൽ നാല്‍പ്പതോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഇദ്ദേഹം കോട്ടയം ചങ്ങനാശേരി സ്വദേശിയാണ്. ചേന്ദമംഗല്ലൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സസ്യശാസ്ത്ര അധ്യാപകനും തിരുവനന്തപുരം സ്വദേശിയുമാണ്, എസ്.കമറുദ്ദീന്‍. ആലപ്പുഴ ജില്ലയിലെ നൂറനാട് സ്വദേശിനിയും തകഴി ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അധ്യാപികയുമായ രേഖ ആര്‍ എറണാകുളം ജില്ലയിലെ ഒക്കല്‍ സ്വദേശിയായ സത്യന്‍ താന്നിപ്പുഴ, മലയാളചാനല്‍ചരിത്രത്തിലെ ആദ്യ രാഷ്ട്രീയ ആക്ഷേപഹാസ്യപരിപാടി നാടകമേ ഉലകത്തിന്‍റെ അവതാരകനും നിര്‍മാതാവുമായ വി.എസ് കൃഷ്ണരാജ് എന്നിവരാണ് മറ്റു അവാർഡ് ജേതാക്കൾ. ന്യൂസ് 18 കേരളത്തില്‍, അസിസ്റ്റന്‍റ് ന്യൂസ് എഡിറ്ററാണ് കൃഷ്ണരാജ്. ഹിരണ്‍മയി ഹേമന്ത് പാലക്കാട് കഞ്ചിക്കോട് കേന്ദ്രീയവിദ്യാലയത്തില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി, കോഴിക്കോട് അത്തോളി ജി.വി.എച്ച്.എസ്.എസിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥി ധ്യാന്‍ചന്ദ് എന്നിവരാണ് ബാല പ്രതിഭാ പുരസ്കാരജേതാക്കൾ.


Latest Related News