Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
അപൂര്‍വ്വമായ വനവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കി മുന്‍സിപ്പാലിറ്റി-പരിസ്ഥിതി മന്ത്രാലയം

April 19, 2021

April 19, 2021

ദോഹ: ഖത്തറിലെ പച്ചപ്പ് വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തി മുന്‍സിപ്പാലിറ്റി-പരിസ്ഥിതി മന്ത്രാലയം (എം.എം.ഇ). ഇതിന്റെ ഭാഗമായി മന്ത്രാലയം അപൂര്‍വ്വമായ വനവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കാനുള്ള ശ്രമങ്ങള്‍ മന്ത്രാലയം ശക്തിപ്പെടുത്തി. 

പുല്‍മേടുകളിലും പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളിലും അപൂര്‍വ്വയിനം വനവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കാനുള്ള പദ്ധതി മന്ത്രാലയത്തിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പ്രൊട്ടക്ഷന്‍ ആന്‍ഡ് വൈല്‍ഡ്‌ലൈഫ് സ്വീകരിച്ചിട്ടുണ്ടെന്ന് വൈല്‍ഡ്‌ലൈഫ് വിഭാഗം മേധാവി അലി സാലെഹ് അല്‍ മാരി പറഞ്ഞു. 

എല്ലാ തരത്തിലുമുള്ള അപൂര്‍വ്വവും പ്രധാനപ്പെട്ടതുമായ ചെടികള്‍ വേലികെട്ടിത്തിരിത്ത പുല്‍മേടുകളില്‍ നട്ടുപിടിപ്പിക്കും. കന്നുകാലികളില്‍ നിന്നും വാഹനങ്ങളില്‍ നിന്നും സംരക്ഷിക്കാനാണ് പുല്‍മേടുകള്‍ വേലികെട്ടിത്തിരിക്കുന്നത്. പ്രകൃതിദത്തമായ അന്തരീക്ഷത്തില്‍ ചെടികള്‍ വളര്‍ത്തുന്നതിന് ശരിയായ രീതിയില്‍ നനയ്ക്കുന്നതിനുള്ള സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. 

അപൂര്‍വ്വ സസ്യങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിനുള്ള ക്യാമ്പെയിനുമായി മന്ത്രാലയം മുന്നോട്ട് പോകുകയാണ്. അപൂര്‍വ്വവും വംശനാശഭീഷണി നേരിടുന്നതുമായ സസ്യങ്ങള്‍ നട്ടുവളര്‍ത്തുകയും ഈ സന്ദേശം പ്രചരിപ്പിക്കുകയുമാണ് ക്യാമ്പെയിനിന്റെ ലക്ഷ്യം. സസ്യങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനൊപ്പം അപൂര്‍വ്വമായ പ്രാദേശിക മരങ്ങള്‍ നട്ടുപിടിപ്പിക്കാനും ക്യാമ്പെയിന്‍ സഹായിക്കുമെന്നും പ്രൊട്ടക്ഷന്‍ ആന്‍ഡ് വൈല്‍ഡ്‌ലൈഫ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ താലിബ് ഖാലിദ് അല്‍ ഷഹ്വാനി പറഞ്ഞു. 

അപൂര്‍വ്വവും വംശനാശഭീഷണി നേരിടുന്നതുമായ പുതിയ സസ്യങ്ങളെ നട്ടുവളര്‍ത്തുന്നതിനൊപ്പം ഔഷധഗുണമുള്ള സസ്യങ്ങളും സുഗന്ധം പരത്തുന്ന സസ്യങ്ങളും കൂടുതലായി നട്ട് വളര്‍ത്തുന്നതില്‍ ക്യാമ്പെയിന്‍ ശ്രദ്ധ കേന്ദ്രീകരിക്കും. 


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News