Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിലെ പുതിയ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ തുറക്കുന്നു,പ്രവേശനത്തിനായി ഇപ്പോൾ അപേക്ഷിക്കാം(ലിങ്ക്)

April 06, 2021

April 06, 2021

അൻവർ പാലേരി 

ദോഹ : ഖത്തറിലെ ഇന്ത്യൻ സ്‌കൂളുകളിൽ ആവശ്യത്തിന് സീറ്റുകൾ ഇല്ലെന്ന ഏറെക്കാലമായി നിലനിൽക്കുന്ന പരാതിക്ക് പരിഹാരമാവുന്നു.ഖത്തറിലെ ഏറ്റവും വലിയ ഇന്ത്യൻ സ്‌കൂളായ എം.ഇ.എസ് ഇന്ത്യൻ സ്‌കൂളിന്റെ രണ്ടാമത്തെ കാമ്പസിലേക്ക് അടുത്ത അധ്യയന വർഷത്തേക്കുള്ള പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു തുടങ്ങി.ഒന്നാം ക്‌ളാസ് മുതൽ ഒൻപതാം ക്‌ളാസ് വരെയും പതിനൊന്നാം ക്‌ളാസിലേക്കുമാണ് അപേക്ഷകൾ ക്ഷണിച്ചത്.ഓൺലൈൻ വഴിയാണ് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടത്.ഏപ്രിൽ 5 (ഇന്നലെ) മുതൽ രജിസ്‌ട്രേഷൻ തുടങ്ങിയിട്ടുണ്ട്.അബുഹമൂറിൽ പഴയ സ്‌കൂളിന് തൊട്ടടുത്തായാണ് പുതിയ കാമ്പസ് ആരംഭിച്ചത്.

നിലവിൽ എം.ഇ.എസ് ഇന്ത്യൻ സ്‌കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ രക്ഷാകർതൃ പോർട്ടലിൽ ലോഗ് ഇൻ ചെയ്താണ് അപേക്ഷിക്കേണ്ടത്.

നിലവിൽ എം.ഇ.എസ് സ്‌കൂളിൽ പഠിക്കാത്ത പുതിയ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ  www.messchoolportal.org എന്ന ലിങ്ക് വഴി അപേക്ഷിക്കണം.രക്ഷിതാക്കൾ അവരുടെ ഐ.ഡി നമ്പർ ഉപയോഗിച്ചാണ് ലോഗ് ഇൻ ചെയ്യേണ്ടത്.തുടർന്ന് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്ത് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാം.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News