Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍ താരം എം പ്രസന്നന്‍ അന്തരിച്ചു

July 01, 2021

July 01, 2021

കോഴിക്കോട്: മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍ താരം എം.പ്രസന്നന്‍ (73) ന്യൂ മുംബൈയിലെ വീട്ടില്‍ അന്തരിച്ചു. കോഴിക്കോട് മൂന്നാലിങ്കല്‍ സ്വദേശിയായ പ്രസന്നന്‍ 1973 ലെ മെര്‍ദേക്ക കപ്പില്‍ ഇന്ത്യന്‍ ടീമില്‍ കളിച്ചിട്ടുണ്ട്. കേരളം, മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങള്‍ക്കായി സന്തോഷ് ട്രോഫിയിലും ബൂട്ടണിഞ്ഞു. കോഴിക്കോട്ടെ പ്രാദേശിക ക്ലബുകളിലൂടെയാണ് മിഡ്ഫീല്‍ഡറായിരുന്ന പ്രസന്നന്‍ ശ്രദ്ധേയ താരമായി വളര്‍ന്നത്. ഡെംപോ ഗോവക്ക് വേണ്ടിയും കളിച്ച പ്രസന്നന്‍ പിന്നീട് അന്നത്തെ ബോംബെ ബാങ്ക് ഓഫ് ഇന്ത്യയുടെ കളിക്കാരനും ക്യാപ്റ്റനും കോച്ചുമായി പ്രവര്‍ത്തിച്ചു. മഹാരാഷ്ട്ര സന്തോഷ് ട്രോഫി ടീമിന്റെയും പരിശീലകനായിരുന്നു. സെന്‍ട്രല്‍ ബാങ്കില്‍ നിന്ന് നിന്ന് സ്വയം വിരമിച്ച പ്രസന്നന്‍ മുംബൈയിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. സംസ്‌കാരം മുംബൈയില്‍ നടത്തി.   ആശയാണ് പ്രസന്നന്റെ ഭാര്യ. മക്കള്‍: ഷനോദ് (ബിസിനസ്), സൂരജ് (ഐ.സി.ഐ.സി.ഐ ബാങ്ക് മുംബൈ). മരുമക്കള്‍: ഷൈനി, സംഗീത ( എസ്.ബി.ഐ മുംബൈ). സഹോദരങ്ങള്‍: ലില്ലി (റിട്ട. ബി.എസ്.എന്‍.എല്‍), പ്രസില, പ്രേമലത, പ്രേംരാജ്(ഓര്‍ക്കെ മില്‍സ് മുന്‍ ഫുട്ബാള്‍ താരം), ഷീല, പരേതരായ മനുമോഹന്‍ (റിട്ട.കോംട്രസ്റ്റ് ), ബാബുരാജ്.

 


Latest Related News