Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഇനി മണിക്കൂറുകൾ മാത്രം, ലുസൈൽ കപ്പിനുള്ള ടിക്കറ്റ് വിൽപന അടുത്ത 48 മണിക്കൂറിനകം അവസാനിക്കും

August 25, 2022

August 25, 2022

ദോഹ : 2022 ലെ ഫിഫ ലോകകപ്പിന് മുന്നോടിയായി നടക്കുന്ന ലുസൈൽ സൂപ്പർ കപ്പ് മത്സരത്തിനുള്ള ടിക്കറ്റ് വിൽപന അടുത്ത 48 മണിക്കൂറിനുള്ളിൽ അവസാനിക്കുമെന്ന് ഖത്തർ ഫിഫ ലോകകപ്പ് സിഇഒ നാസർ അൽ ഖാതർ അറിയിച്ചു.

വിൽപ്പന ആരംഭിച്ച് ആദ്യ മണിക്കൂറിൽ മാത്രം 8,000 ടിക്കറ്റുകൾ വിറ്റഴിച്ചുവെന്നും ഇന്നലെ വരെ  (ഓഗസ്റ്റ് 24) 60,000  ടിക്കറ്റുകൾ വിറ്റഴിച്ചതായും  ഖത്തർ വാർത്താ ഏജൻസിയോട് അദ്ദേഹം പറഞ്ഞു. ബാക്കിയുള്ളവ അടുത്ത 48 മണിക്കൂറിനുള്ളിൽ വിറ്റുതീരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

 

80,000 ആരാധകരെ ഉൾകൊള്ളാൻ ശേഷിയുള്ള ലോകകപ്പിലെ ഏറ്റവും വലിയ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു നടക്കുന്ന മത്സരത്തിൽ വേളയിൽ ഈജിപ്ത്, സൗദി ലീഗ് ചാമ്പ്യന്മാർ തമ്മിലാണ് മാറ്റുരക്കുക.

സെപ്റ്റംബർ 9 ന് ലുസൈൽ സൂപ്പർ കപ്പ് മത്സരത്തോടെ സ്റ്റേഡിയം ഫുട്‍ബോൾ ആരാധകർക്കായി തുറക്കും.മത്സരത്തോടനുബന്ധിച്ച് അറബ് സംഗീതലോകത്തെ സൂപ്പർ സ്റ്റാറായി അറിയപ്പെടുന്ന അംർ ദിയാബിന്റെ സംഗീതപരിപാടിയും അരങ്ങേറും.

ടിക്കറ്റുകൾ സ്വന്തമാക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://access.tickets.fifa.com/pkpcontroller/wp/FWCMaint1/index_en.html?queue=05-FWC22-FCFS-PROD

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News