Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ ദേശീയദിനം, ആഘോഷ പരിപാടികളുടെ വിശദാംശങ്ങൾ

December 12, 2021

December 12, 2021

ദോഹ : ഖത്തറിന്റെ ദേശീയദിനവുമായി ബന്ധപ്പെട്ട് അരങ്ങേറുന്ന പ്രത്യേകപരിപാടികളുടെ വിശദവിവരങ്ങൾ പുറത്തുവിട്ടു. ഓർഗനൈസിങ് കമ്മിറ്റിയാണ് വിവിധ ഇടങ്ങളിലായി അരങ്ങേറുന്ന വർണാഭമായ ആഘോഷപരിപാടികളുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചത്. വൈകുന്നേരങ്ങളിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. ആഘോഷപരിപാടികൾ, വേദികളിൽ ഒരുക്കിയിട്ടുള്ള കൂറ്റൻ സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു. ഖത്തർ പതാകയുടെ നിറമണിഞ്ഞ കാറുകളും വേദികൾക്ക് സമീപത്തായി കാണികൾക്ക് ദൃശ്യവിരുന്നൊരുക്കും. 

അൽ വക്ര സൂഖ് 

കുട്ടികൾക്കായുള്ള പരമ്പരാഗത മത്സരങ്ങൾ ഉൾപ്പെടെയുള്ള പരിപാടികൾക്കാണ് അൽ വക്ര വേദിയാവുക. ഡിസംബർ 14 മുതൽ 18 വരെയാണ് ഈ പരിപാടി. ഒപ്പം, ആധുനിക ബോട്ടുകളുടെ പ്രത്യേകപ്രദർശനവും അൽ വക്രയിൽ അരങ്ങേറും. 

എഡ്യൂക്കേഷണൽ സെക്ടർ 

പ്രകൃതിസൗഹൃദത്തിന് പ്രാധാന്യം നൽകിയുള്ള പരിപാടികളാണ് എഡ്യൂക്കേഷണൽ സെക്ടറിൽ ഒരുങ്ങുന്നത്. സ്കൂളുകൾ പങ്കെടുക്കുന്ന ഈ പരിപാടികൾ ഡിസംബർ 16 ന് അവസാനിക്കും. 

ആസ്പയർ പാർക്ക് 

ഖത്തറിന്റെ സംസ്കാരത്തെയും പൈതൃകത്തെയും അടുത്തറിയാനുള്ള പരിപാടികളാണ് ആസ്പയർ പാർക്കിൽ നടക്കുക. ചോദ്യോത്തരമത്സരവും, കഥപറച്ചിലും അടക്കമുള്ള വ്യത്യസ്തതയുള്ള ഒരുപിടി മത്സരങ്ങളും പാർക്കിൽ അരങ്ങേറും. ഈ വേദികൾക്ക് പുറമെ അൽ റമി സ്പോർട്സ് ക്ലബിലും ദേശീയദിന പരിപാടികൾ നടക്കും.


Latest Related News