Breaking News
ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ |
ഇന്നത്തെ കളി ജയിക്കാൻ എളുപ്പമല്ലെന്ന് അർജന്റീനൻ പരിശീലകൻ,മൽസരം കടുക്കും

November 30, 2022

November 30, 2022

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : പോളണ്ട് ശക്തമായ ടീമാണെന്നും ഇന്ന് നടക്കുന്ന മത്സരം കഠിനമായിരിക്കുമെന്നും അര്‍ജന്റൈന്‍ പരിശീലകന്‍ ലിയോണല്‍ സ്‌കോലനി.മത്സരത്തിനു മുമ്പ് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

"അതി ശക്തമായ പോരാട്ടമാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. പോളണ്ട് എല്ലാ കാലത്തും മികച്ച ടീമും ഓര്‍ഗനൈസ്ഡ് ആയി കളിക്കുന്നവരുമാണ്. അതാത് സമയങ്ങളിലെ അവസരങ്ങള്‍ മുതലെടുക്കാന്‍ മിടുക്കുള്ള ടീമാണ് പോളണ്ട്. അവരുടെ ഓരോ കളിക്കാരും വ്യത്യസ്തരുമാണ്. ഡെഡ് ബോളുകള്‍ ( സെറ്റ് പീസ് ) പരമാവധി ഡിഫെന്‍ഡ് ചെയ്യുക എന്നതായിരിക്കും ഞങ്ങള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നത് - " സ്‌കലോനി പറഞ്ഞു.

അര്‍ജന്റീനയ്ക്ക് എതിരേ കളിക്കുന്ന ടീമുകള്‍ എപ്പോഴും വ്യത്യസ ശൈലി പ്രയോഗിക്കാറുണ്ടെന്നത് വാസ്തവമാണെന്നും പോളണ്ടിനോപ്പമുള്ള 11 കളിക്കാരും കളിയുടെ ഗതി മാറ്റിമറിക്കാന്‍ കഴിവുള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗ്രൂപ്പ് സിയിൽ പോളണ്ടിനെ നേരിടുന്ന മെസിയ്ക്കും സംഘത്തിനും പ്രീക്വാർട്ടറിൽ കടക്കണമെങ്കിൽ ജയം കൂടിയേ തീരൂ. ഖത്തർ സമയം രാത്രി 10നാണ് മത്സരം. ഈ സമയം തന്നെ സൗദി അറേബ്യ – മെക്സിക്കോ മത്സരവും നടക്കും. ഒരു ജയം ഇരു ടീമുകളുടെയും പ്രീ ക്വാർട്ടർ സാധ്യത വർധിപ്പിക്കുകയും ചെയ്യും.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/C2rupFykVgXBqmlpJc6amX എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News