Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
നിയമങ്ങൾ ലംഘിച്ചു, ഖത്തറിൽ അഞ്ച് റിക്രൂട്ട്മെന്റ് ഓഫീസുകൾ അടച്ചുപൂട്ടി

February 24, 2022

February 24, 2022

ദോഹ : വിദേശ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് അഞ്ച് സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതായി തൊഴിൽ മന്ത്രാലയം അറിയിച്ചു. റിക്രൂട്ട്മെന്റ് അനുബന്ധ നിയമലംഘനങ്ങൾ കണ്ടെത്താൻ പരിശോധന കർശനമാക്കുമെന്ന് മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് അഞ്ച് സ്ഥാപനങ്ങൾക്കെതിരെ നടപടി എടുത്തത്. 


കഴിഞ്ഞ വാരത്തിൽ നടത്തിയ പരിശോധനകളിലും നിരവധി നിയമലംഘനങ്ങൾ തൊഴിൽ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. 12 റിക്രൂട്ട്മെന്റ് ഓഫീസുകൾ അടച്ചുപൂട്ടുകയും ചെയ്തു. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും, ചൂഷണങ്ങളിൽ നിന്ന് അവരെ രക്ഷിക്കാനും തുടർന്നും നടപടികൾ സ്വീകരിക്കും. റിക്രൂട്ട്മെന്റിന് ഈടാക്കുന്ന പരമാവധി തുക, ഗാർഹിക തൊഴിലാളികളുടെ ഗ്യാരന്റി കാലാവധി തുടങ്ങിയ കാര്യങ്ങളിലെ സംശയനിവാരണത്തിന് 40288101 എന്ന ഹോട്ട് ലൈൻ നമ്പറിലൂടെയോ, info@mol.gov.qa എന്ന ഇമെയിൽ വിലാസമുപയോഗിച്ചോ അധികൃതരെ ബന്ധപ്പെടണമെന്നും തൊഴിൽ മന്ത്രാലയം നിർദേശിച്ചു.


Latest Related News