Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറില്‍ വീട്ടുജോലിക്കാര്‍ക്കുള്ള പ്രൊബേഷന്‍ കാലാവധി 9 മാസത്തേക്ക് നീട്ടി

July 30, 2021

July 30, 2021

ദോഹ: ഖത്തറില്‍ വീട്ടുജോലിക്കാര്‍ക്കുള്ള പ്രൊബേഷന്‍ കാലാവധി നീട്ടി.3 മാസത്തില്‍ നിന്നും 9 മാസം വരെയാണ് അഡ്മിനിസ്‌ട്രേറ്റീവ് ഡവലപ്‌മെന്റ്, ലേബര്‍, സോഷ്യല്‍ അഫേഴ്‌സ് മന്ത്രാലയം നീട്ടിയത്.വിദേശത്ത് നിന്നുള്ള ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ലൈസന്‍സ് നല്‍കുന്നതിനുള്ള വ്യവസ്ഥകളും നടപടിക്രമങ്ങളും നിയന്ത്രിക്കുന്നത് സംബന്ധിച്ച 2005ലെ പ്രമേയ നമ്പര്‍ (8) ന്റെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്താണ്  2021ലെ പുതിയ തീരുമാനം. നമ്പര്‍ 21 ആയാണ് നിയമം നടപ്പാക്കുന്നതെന്ന് മന്ത്രാലയം പ്രഖ്യാപിച്ചു.
വിദേശത്ത് നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍സികള്‍ തൊഴില്‍ നിയമനം, തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന രാജ്യത്തെ വ്യവസ്ഥകള്‍, നയങ്ങള്‍ എന്നിവ പാലിക്കേണ്ടതുണ്ട്.വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിന് മുമ്പ് വിശദാംശങ്ങളുടെയും വ്യവസ്ഥകളുടെയും ഒരു പകര്‍പ്പ് തൊഴിലുടമ ഒപ്പിട്ട്  ജോലിക്കാരന് നല്‍കേണ്ടതുണ്ട്.ജോലി ചെയ്യുന്നതിന് തൊഴിലാളി സ്വീകരിച്ച അതേ വ്യവസ്ഥകള്‍ക്കനുസൃതമായി രാജ്യത്ത് എത്തുന്നതിനുമുമ്പ് തൊഴിലാളിക്ക് കരാര്‍ നല്‍കാന്‍ തൊഴിലുടമ ബാധ്യസ്ഥനാണ്.

 


Latest Related News