Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ സ്വകാര്യ മേഖലയിലെ പെരുന്നാൾ അവധിദിനങ്ങൾ പ്രഖ്യാപിച്ചു

July 07, 2022

July 07, 2022

ദോഹ : ഖത്തറിൽ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കുള്ള ബലി പെരുന്നാൾ അവധി ദിനങ്ങൾ തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചു. മൂന്നു ദിവസങ്ങൾ മുഴുവൻ വേതനത്തോടെയും അവധി നൽകണമെന്നാണ് നിർദേശം.

തൊഴിൽ സാഹചര്യങ്ങൾ അനുസരിച്ച് ഈദ് അവധി ദിവസങ്ങളിൽ തൊഴിലാളിയെ ജോലിക്ക് നിയമിക്കണമെങ്കിൽ, തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ (74)-ൽ ചട്ടപ്രകാരം  ഓവർടൈം ജോലിയും അവരുടെ അലവൻസുകളും സംബന്ധിച്ച വ്യവസ്ഥകൾ ബാധകമായിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ തൊഴിലുടമകൾക്കും തൊഴിലാളികൾക്കും മന്ത്രാലയം പെരുന്നാൾ ആശംസകൾ നേർന്നു.

സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾക്കുള്ള അവധിദിനങ്ങൾ അമീരി ദിവാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും സെൻട്രൽ ബാങ്ക് ഗവർണർ മൂന്നു ദിവസം അവധി നൽകിയിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News