Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ പുറംജോലികൾ ചെയ്യുന്നവർക്കുള്ള ഉച്ചവിലക്ക് അവസാനിച്ചു 

September 02, 2020

September 02, 2020

ദോഹ : അന്തരീക്ഷത്തിലെ താപനില കൂടിയതിനെ തുടർന്ന് ഖത്തറിൽ പുറംജോലികൾ ചെയ്യുന്ന തൊഴിലാളികൾക്ക് ഏർപ്പെടുത്തിയിരുന്ന ഉച്ചസമയത്തെ വിലക്ക് അവസാനിച്ചു.തൊഴിൽ സാമൂഹ്യകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് ജൂണ്‍ 15 മുതല്‍ ആഗസ്റ്റ് 31 വരെ മൂന്നു മാസത്തേക്കാണ് നിർബന്ധിത മധ്യാഹ്ന വിശ്രമം അനുവദിച്ചിരുന്നത്. ഈ കാലയളവില്‍ രാവിലെ 11.30 മുതൽ ഉച്ചക്ക് 3 വരെസൂര്യാതപം ഏല്‍ക്കുന്ന തരത്തില്‍ തുറന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യാനോ ചെയ്യിപ്പിക്കാനോ അനുമതിയുണ്ടായിരുന്നില്ല.നിയമം ലംഘിച്ച് ഈ സമയങ്ങളിൽ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കുന്ന തൊഴിലിടങ്ങൾ കണ്ടെത്താൻ മന്ത്രാലയം പ്രത്യേക പരിശോധനാ സംഘത്തെയും ഏർപ്പെടുത്തിയിരുന്നു.

അതേസമയം,പുറംജോലികളിൽ ഏർപെടുന്നവർ അന്തരീക്ഷത്തിലെ താപനില കുറയുന്നതുവരെ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ജോലി സ്ഥലത്ത് തണുത്ത കുടിവെള്ളം ലഭ്യമാക്കുക,ഇടനേരങ്ങളിൽ തൊഴിലാളികൾക്ക് ആവശ്യമായ വിശ്രമ സമയം അനുവദിക്കുക,ജോലി സ്ഥലത്തോട് ചേർന്ന് എയർകണ്ടീഷൻ സൗകര്യമുള്ള വിശ്രമ സ്ഥലം ഒരുക്കുക,നേരിയ വസ്ത്രങ്ങൾ ധരിക്കുക തുടങ്ങിയവയാണ് നിർദേശങ്ങൾ.

ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ ബന്ധപ്പെടുക.


Latest Related News