Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് സർവ്വീസ് നടത്താൻ വിദേശ വിമാന കമ്പനികൾക്ക് അനുമതി നൽകണമെന്ന് കുവാഖ് ജനറൽ ബോഡി യോഗം

August 14, 2022

August 14, 2022

ദോഹ : കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വിദേശ വിമാന കമ്പനികൾക്ക് സർവ്വീസ് നടത്താനുള്ള അനുമതി നൽകണമെന്ന് ഖത്തറിലെ കണ്ണൂർ നിവാസികളുടെ സൗഹൃദ കൂട്ടായ്മയായ കുവാഖ്  വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ഐ സി സി മുംബൈ ഹാള്ളിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് കുവാഖ് ഇക്കാര്യം ആവശ്യപ്പെട്ടത്.  പ്രസിഡന്റ്‌ മുഹമ്മദ് നൗഷാദ് അബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി വിനോദ് വള്ളിക്കോൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ആനന്ദജൻ  സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ഈ അടുത്ത നാളുകളിൽ നമ്മെ വിട്ടു പിരിഞ്ഞവർക്ക് ആദരാഞലികൾ അർപിച്ചു കൊണ്ടുള്ള അനുശോചന പ്രമേയം സഞ്ജയ് രവീന്ദ്രൻ അവതരിപ്പിച്ചു. 

 

മറ്റു സമീപ വിമാനത്താവളങ്ങളെക്കാൾ കണ്ണൂരിലേക്ക് അധിക യാത്രാ നിരക്ക് ഈടാക്കുന്ന പ്രവണത അവസാനിപ്പിക്കാനുള്ള  നടപടികൾ കൈകൊള്ളണമെന്നും  ഖത്തറിൽ നിന്ന് കൂടുതൽ ഫ്ലൈറ്റുകൾ ഷെഡ്യൂൾ ചെയ്യണമെന്നും ആവശ്യപ്പെട്ടു കൊണ്ട് കേന്ദ്ര-സംസ്ഥാന സർക്കാറുക്കൾക്കായുള്ള  പ്രമേയം റിജിൻ പള്ളിയത്ത് അവതരിപ്പിച്ചു.


എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് പുതുതായി തിരഞ്ഞെടുത്ത അംഗങ്ങളെ സ്ഥാപകാംഗം ശശിധരൻ പി വി  പരിചയപ്പെടുത്തി.
2022- 24 വർഷത്തേക്കുള്ള ഭരണസമിതി അംഗങ്ങളെ വിനോദ് വള്ളിക്കോൽ പരിചയപ്പെടുത്തി.

വിനോദ് വള്ളിക്കോൽ സ്വാഗതവും അമിത്ത് രാമകൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News