Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ വിദേശകാര്യമന്ത്രി കുവൈത്ത് അമീറിനെ സന്ദർശിച്ചു 

January 20, 2020

January 20, 2020

കുവൈത്ത് : ഖത്തർ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹിമാൻ അൽതാനി കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമദ് അൽ ജാബിർ അൽ സബാഹുമായി കൂടിക്കാഴ്ച നടത്തി. ബയാൻ കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ സന്ദേശം അദ്ദേഹം കുവൈത്ത് അമീറിന് കൈമാറി. ഇരുരാജ്യങ്ങൾക്കുമിയിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന പരസ്പര ബന്ധവും മേഖലയിലെ പൊതുതാൽപര്യമുള്ള മറ്റു വിഷയങ്ങളുമാണ് കത്തിലെ ഉള്ളടക്കമെന്ന് കുവൈത്ത് ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു. ഖത്തർ ജനതക്കും അമീറിനും ഷെയ്ഖ് സബാഹ് നന്മയും ആരോഗ്യവും നേർന്നു.

കുവൈത്ത് വിദേശകാര്യ മന്ത്രി ഡോ.അഹമ്മദ് നാസർ അൽ മുഹമ്മദ് അൽ സബാഹും കൂടിക്കാഴ്ചയിൽ സന്നിഹിതനായിരുന്നു. ഖത്തറും ചില അയൽരാജ്യങ്ങളും തമ്മിൽ അഭിപ്രായ ഭിന്നതകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഖത്തർ വിദേശകാര്യ മന്ത്രിയുടെ കുവൈത്ത് സന്ദർശനത്തിന് ഏറെ പ്രാധാന്യമുണ്ട്.


Latest Related News