Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
വടകര വല്യാപ്പള്ളി സ്വദേശി ദോഹയിൽ കോവിഡ് ബാധിച്ച് മരിച്ചു 

August 28, 2020

August 28, 2020

ദോഹ : കോഴിക്കോട് വടകര വല്യാപ്പള്ളി അരയാക്കൂൽ സ്വദേശി വെങ്ങപ്പറ്റ കുഞ്ഞമ്മദ്(53) ദോഹയിൽ നിര്യാതനായി.മദീന ഖലീഫയിലെ കിവി ജ്യുസ് സ്റ്റാൾ ഉടമയാണ്.ബഹ്‌റൈനിലും ഖത്തറിലുമായി ബിസിനസ് നടത്തിവരികയായിരുന്നു.വിപുലമായ സുഹൃദ് വലയമുള്ള ഇദ്ദേഹത്തെ കരൾ കുഞ്ഞമ്മദ് എന്നാണ് സുഹൃത്തുക്കൾ സ്നേഹപൂർവ്വം വിളിച്ചിരുന്നത്.

ഒരു മാസം മുമ്പാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു.ആരോഗ്യനില മോശമായതിനെ തുടർന്ന് ഇന്ന് വെളുപ്പിനായിരുന്നു അന്ത്യം.കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ഇന്നുച്ചയോടെ മൃതദേഹം ദോഹയിൽ ഖബറടക്കി.

ജമീലയാണ് ഭാര്യ. മക്കൾ : നിഹാൽ,നിഹാസ്. കുടുംബം നാട്ടിലാണ്.
ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ ബന്ധപ്പെടുക.      


Latest Related News