Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ദോഹയിൽ സൂപ്പർമാർക്കറ്റ് ഉടമയായ കോഴിക്കോട് കുറുവന്തേരി സ്വദേശി നാട്ടിൽ നിര്യാതനായി 

June 21, 2020

June 21, 2020

ദോഹ : കോഴിക്കോട് വളയം കുറുവന്തേരി സ്വദേശിയും ദോഹയിൽ കച്ചവടക്കാരനുമായിരുന്ന ഖത്തരിയവീട്ടിൽ സൂപ്പി(56) നാട്ടിൽ നിര്യാതനായി.മദീന ഖലീഫ നോർത്തിൽ സൺഷൈൻ സൂപ്പർമാർക്കറ്റ് നടത്തിവരികയായിരുന്നു. ശനിയാഴ്ച രാത്രി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കഴിഞ്ഞ 36 വർഷമായി ദോഹയിൽ പ്രവാസ ജീവിതം നയിക്കുകയായിരുന്നു. ആറു മാസങ്ങൾക്ക് മുമ്പ് അവധിയിൽ നാട്ടിലേക്ക് പോയതായിരുന്നു. ലോക് ഡൗണിൽ നാട്ടിൽ കുടുങ്ങിയതിനാൽ തിരിച്ചുവരാൻ കഴിഞ്ഞിരുന്നില്ല.

ജമീലയാണ് ഭാര്യ. മക്കൾ : റസാഖ്, റാഫി,റാസിഖ്,ഫാത്തിമ റജ(എല്ലാവരും നാട്ടിൽ).മൃതദേഹം ഇന്ന് വൈകീട്ടോടെ കുറ്റിക്കാട്ടിൽ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക          


Latest Related News