Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ട്വന്റി ട്വന്റി നായകപദവിയിൽ നിന്നും വിരാട് കോഹ്ലി പടിയിറങ്ങുന്നു

September 16, 2021

September 16, 2021

ഇന്ത്യൻ ട്വന്റി ട്വന്റി ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം ഈ വരുന്ന ലോകകപ്പോടെ ഒഴിയുമെന്ന് പ്രഖ്യാപിച്ച് വിരാട് കോഹ്ലി. ആരാധകർക്കായി എഴുതിയ തുറന്ന കത്തിലൂടെ സമൂഹമാധ്യമങ്ങൾ വഴിയാണ് വിരാട് തന്റെ തീരുമാനം അറിയിച്ചത്.

"കഴിഞ്ഞ അഞ്ചോളം വർഷങ്ങളായി മൂന്ന് ഫോർമാറ്റിലും ഇന്ത്യൻ ടീമിനെ താൻ നയിക്കുകയാണ്. ഇത്രനാളും ആ സ്ഥാനം അലങ്കരിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ട്. എന്നാൽ, ജോലിഭാരം താങ്ങാൻ കഴിയുന്നതിലും അധികമായതിനാൽ ട്വന്റി ട്വന്റി ടീമിന്റെ നായകസ്ഥാനം വരുന്ന ലോകകപ്പോടെ ഒഴിയുകയാണ്" കുറിപ്പിൽ വിരാട് വികാരഭരിതനായി. തന്റെ തീരുമാനം ബിസിസിഐ സെക്രട്ടറി ജയ് ഷാ, പ്രസിഡന്റ് സൗരവ് ഗാംഗുലി, ടീം സെലക്ടേർസ് എന്നിവരെ അറിയിച്ചതായും, ഒരു ബാറ്റ്സ്മാൻ എന്ന നിലയിൽ തന്റെ കഴിവിന്റെ പരമാവധി ഇനിയും രാജ്യത്തിനായി പുറത്തെടുക്കാൻ പരിശ്രമിക്കുമെന്നും താരം കൂട്ടിച്ചേർത്തു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക : ലിങ്ക് 


Latest Related News