Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ എയർവെയ്‌സിന്റെ ഈ വിമാനങ്ങളിൽ യാത്ര ചെയ്തവർ സംസ്ഥാന ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കുക 

March 08, 2020

March 08, 2020

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇറ്റലിയില്‍ നിന്നെത്തിയ ഒരു കുടുംബത്തിന് കൊവിഡ്19 വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അവര്‍ സഞ്ചരിച്ച ഖത്തർ എയർവെയ്‌സ് വിമാനങ്ങളിൽ യാത്രചെയ്തവരെ കണ്ടെത്താന്‍ നടപടികള്‍ തുടങ്ങി. ഫെബ്രുവരി 28 ന് QR 126 വിമാനത്തിൽ ഇറ്റലിയിൽ നിന്ന് ദോഹയിലേക്കും  മാർച് ഒന്നിന്  QR 514 ദോഹ- കൊച്ചി വിമാനത്തിലും യാത്ര ചെയ്തവരാണ് വിവരം കേരളാ ആരോഗ്യവകുപ്പിനെ അറിയിക്കേണ്ടത്.ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചർ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്

ദിശ  : O4712552056 Toll Free 1056 എന്നീ നമ്പറിലേക്ക് വിളിച്ചാണ് വിവരം അറിയിക്കേണ്ടത്. 

ഈ രണ്ട്  വിമാനങ്ങളില്‍ എത്തിയവരെക്കുറിച്ച് ഏതെങ്കിലും രീതിയിലുള്ള വിവരങ്ങള്‍ അറിയുന്നവരുണ്ടെങ്കില്‍ ദയവായി ഈ നമ്പറുകളില്‍ അറിയിക്കണം. എല്ലാവരുടെയും സുരക്ഷ കണക്കിലെടുത്താണ് ഇക്കാര്യങ്ങള്‍ ആവശ്യപ്പെടുന്നത്. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കും മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കും പകരുന്ന മാരക വൈറസ് രോഗമാണ് കോവിഡ് 19. പനി, തൊണ്ടവേദന, ചുമ എന്നിവയാണ് കോവിഡ് 19 വൈറസിന്റെ പ്രധാന ലക്ഷണങ്ങള്‍. ചിലപ്പോള്‍ വയറിളക്കവും വരാം. സാധാരണഗതിയില്‍ ചെറുതായി വന്ന് പോകുമെങ്കിലും തീവ്രമാകുകയാണെങ്കില്‍ ആന്തരികാവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലാകാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്. പുതിയ വൈറസായതിനാല്‍ അതിന് പ്രതിരോധ മരുന്നോ കൃത്യമായ ചികിത്സയോ നിലവിലില്ല. പകരം അനുബന്ധ ചികിത്സയാണ് നല്‍കുന്നത്. ഇതിനുള്ള ചികിത്സാ മാര്‍ഗരേഖയാണ് പുറത്തിറക്കിയത്. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഇവരെ പ്രത്യേകം പാര്‍പ്പിച്ച് ചികിത്സ നല്‍കുകയാണ് പ്രധാനം. ചികിത്സിക്കുന്നവര്‍ വ്യക്തിഗത സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണം.

പത്തനംതിട്ട ജില്ലയിലെ അഞ്ച് പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇറ്റലിയിൽ നിന്നെത്തിയ മൂന്ന് പേര്‍ക്കും അവരുടെ രണ്ട് ബന്ധുക്കൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.


Latest Related News