Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ മസ്തിഷ്കാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി മരിച്ചു

March 05, 2022

March 05, 2022

ദോഹ : മസ്തിഷ്കാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന കണ്ണൂർ സ്വദേശി നിര്യാതനായി. മട്ടന്നൂർ പനയത്താംപറമ്പ് എൽ. പി സ്കൂളിന് സമീപം, പരേതനായ സി.പി. കുഞ്ഞിരാമന്റെയും കെ. നാരായണിയുടെയും മകൻ സുമേഷ് കാവുങ്ങലാണ് മരിച്ചത്. 48 വയസായിരുന്നു. 

പത്ത് ദിവസം മുൻപാണ് സുമേഷിന് മസ്തിഷ്കാഘാതം സംഭവിച്ചത്. തുടർന്ന്, ഹമദ് മെഡിക്കൽ കോർപറേഷനിൽ ചികിത്സയിൽ കഴിയവെയാണ് മരണം. കഴിഞ്ഞ 17 വർഷമായി ഖത്തറിൽ പ്രവാസ ജീവിതം നയിക്കുന്ന സുമേഷ്, സ്വകാര്യ കമ്പനിയിൽ ഹെവി വെഹിക്കിൾ ഡ്രൈവറാണ്. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ചു. 

ഭാര്യ : സന്ധ്യ 

മക്കൾ : ആദിദേവ്, ആയുഷ്ദേവ്


Latest Related News