Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ ലോകകപ്പിന് കേരളത്തിൽ നിന്നും ഉരു എത്തുന്നു, നിർമാണം അന്തിമഘട്ടത്തിൽ

November 17, 2021

November 17, 2021

കോഴിക്കോട് : ഖത്തർ ഫുട്‍ബോൾ ലോകകപ്പിന്റെ ഭാഗമായി ഒരുക്കുന്ന പ്രദർശനത്തിലേക്ക് ഉരു ഒരുക്കാനുള്ള യത്നത്തിലാണ് കോഴിക്കോട് ചാലിയത്തെ ഒരുപറ്റം തൊഴിലാളികൾ. പഴമയുടെ പൈതൃകം വിളിച്ചോതുന്ന മാതൃകയിൽ പണി പുരോഗമിക്കുന്ന ഉരുവിൽ ഇരുമ്പിന്റെയോ, മറ്റ് ലോഹങ്ങളുടെയോ നേരിയ അംശം പോലുമുണ്ടാവില്ല. ഒന്നാന്തരം തേക്കിൻ തടികൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഉരുവിൽ കയർ ഉപയോഗിച്ചാണ് മരത്തടികളെ ബന്ധിപ്പിക്കുന്നത്. 

ഉരു നിർമാണ രംഗത്ത് നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഹാജി അഹമ്മദ് കോയ ഗ്രൂപ്പിനാണ് ഉരുവിന്റെ നിർമാണചുമതല. ഈ രംഗത്ത് വൈദഗ്ദ്യം തെളിയിച്ച ഗോകുൽ എടത്തുംപടിക്കലിന്റെ നേതൃത്വത്തിൽ പന്ത്രണ്ടോളം തൊഴിലാളികളാണ് ഉരു നിർമ്മാണത്തിന്റെ ഭാഗമാവുന്നത്. പട്ടർമാടുള്ള ഉരു നിർമാണയൂണിറ്റിൽ നിർമ്മിക്കപ്പെടുന്ന ഈ യാനഭീമന് 27 അടി നീളമുണ്ടാവും. നിലമ്പൂരിൽ നിന്നാണ് നിർമ്മാണത്തിനുള്ള തേക്കിൻ തടികൾ എത്തിച്ചത്. ഏതാനും ആഴ്ചകൾക്കകം ഉരു ഖത്തറിലേക്ക് യാത്ര തിരിക്കും.


Latest Related News