Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ നിന്ന് കേരളത്തിൽ തിരിച്ചെത്തിയത് 37,078 പേർ,തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്ക വഴി 39 കോടി രൂപ വിതരണം ചെയ്തതായും മുഖ്യമന്ത്രി 

September 15, 2020

September 15, 2020

തിരുവനന്തപുരം : കോവിഡിന്റെ പശ്ചാത്തലത്തിൽ ഖത്തറിൽ നിന്നും ഇതുവരെ 37,078 പേർ സംസ്ഥാനത്ത് തിരിച്ചെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.കേരളത്തിലേക്ക് ഇതുവരെ 105201 പേർ മടങ്ങിവന്നു. 624821 പേർ ആഭ്യന്തര യാത്രികരും 380385 പേർ അന്താരാഷ്ട്ര യാത്രികരുമായിരുന്നു. ആഭ്യന്തര യാത്രികരിൽ ഭൂരിഭാഗവും റെഡ് സോൺ ജില്ലകളിൽ നിന്നാണ് വന്നത്. ഏറ്റവും കൂടുതൽ പേർ കർണാടകത്തിൽ നിന്നാണ് വന്നത്. അന്താരാഷ്ട്ര യാത്രികരിൽ കൂടുതൽ പേർ യുഎഇയിൽ നിന്നാണ് കേരളത്തിലേക്ക് എത്തിയത്.

മടങ്ങിവരുന്ന പ്രവാസികൾക്ക് നോർക്ക വഴി അയ്യായിരം രൂപ വീതം 78000 പേർക്ക് 39 കോടി വിതരണം ചെയ്തു.പ്രവാസികൾക്ക് നേരെ വാതിൽ കൊട്ടിയടച്ചെന്ന പ്രചാരണം ഉണ്ടായിരുന്നെങ്കിലും അതല്ല സംഭവിച്ചതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 


Latest Related News