Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്താറയിൽ ഉരു പ്രദർശനമേള നവംബർ 30 ന് ആരംഭിക്കും, ഇന്ത്യ പങ്കെടുക്കും

November 24, 2021

November 24, 2021

ദോഹ : ഖത്തറിലെ സാംസ്‌കാരിക പൈതൃകകേന്ദ്രമായ ഖത്താറയിൽ അരങ്ങേറുന്ന ഉരു പ്രദർശനമേള നവംബർ 30 ന് ആരംഭിക്കും. മേളയുടെ പതിനൊന്നാം പതിപ്പാണ് ഇക്കുറി നടക്കുന്നത്. ഫിഫ അറബ് കപ്പിനോട് അനുബന്ധിച്ചാണ് മേള നടക്കുകയെന്ന് സംഘാടകർ അറിയിച്ചു. ഖത്തറിന്റെ നാവികപ്പെരുമയിലേക്ക് വെളിച്ചം വീശുന്ന നിരവധി പരിപാടികളും മേളയിൽ അവതരിപ്പിക്കപ്പെടും. 

 പത്തോളം രാജ്യങ്ങളിൽ നിന്നുള്ള ഉരുകളാണ് മേളയിൽ പ്രദർശനത്തിന് ഉണ്ടാവുക. ഖത്തറിനും ഇന്ത്യക്കും പുറമെ കുവൈത്ത്, ഒമാൻ, സൗദി, ഇറാഖ്, ഇറാൻ, ഗ്രീസ്, സാനിബ്സർ, തുർക്കി എന്നീ രാജ്യങ്ങളും മേളയുടെ ഭാഗമാകും. ഡിസംബർ 18 വരെ നീണ്ടുനിൽക്കുന്ന മേളയിൽ രാവിലെ ഒൻപത് മുതൽ പന്ത്രണ്ട് മണി വരെയും, വൈകീട്ട് മൂന്ന് മുതൽ പത്ത് മണിവരെയും സന്ദർശകർക്ക് പ്രവേശിക്കാം. വാരാന്ത്യങ്ങളിൽ 11 മണിവരെ മേള തുറന്ന് പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു. പതിവ് കലാപരിപാടികൾക്കൊപ്പം മീൻപിടുത്തമത്സരം അടക്കം ഒരുപിടി വ്യത്യസ്ത മത്സരങ്ങളും ഇക്കുറി മേളയുടെ ഭാഗമായി ഉണ്ടാവും.


Latest Related News