Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
വിമാനത്തില്‍ പൊട്ടിക്കരഞ്ഞ് കശ്മീരി സ്ത്രീ; ആശ്വസിപ്പിക്കാന്‍ പാടുപെട്ട് രാഹുല്‍

August 25, 2019

August 25, 2019

ദില്ലി: ജമ്മു കശ്മീരിലേക്കുള്ള യാത്രക്കിടെ വിമാനത്തില്‍ വെച്ച് രാഹുല്‍ ഗാന്ധിയോട് സങ്കടം പങ്കുവെക്കുന്ന കശ്മീരി സ്ത്രീയുടെ ദൃശ്യം പുറത്ത്. പൊട്ടിക്കരയുന്ന സ്ത്രീയെ രാഹുല്‍ ഗാന്ധിയും മാധ്യമപ്രവര്‍ത്തകരും ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യത്തില്‍ കാണാം.

അതേസമയം ജമ്മു കശ്മീരിലെത്തിയ രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ പ്രതിനിധി സംഘത്തെ തിരിച്ചയച്ചു. ശ്രീനഗര്‍ വിമാനത്താവളത്തില്‍ എത്തിയ മുതിര്‍ന്ന നേതാക്കളെ പുറത്ത് ഇറങ്ങാന്‍ അനുവദിക്കാതെയാണ് തിരിച്ചയച്ചത്. സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് കയ്യേറ്റവും ഉണ്ടായി. ജമ്മു കശ്മീരില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് തങ്ങളെ തടഞ്ഞതിലൂടെ വ്യക്തമായെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

"എന്‍റെ സഹോദരന്‍ ഹൃദ്രോഗിയാണ്. 10 ദിവസമായി സഹോദരന്‍ ഡോക്ടറെ കണ്ടിട്ട്. കുട്ടികള്‍ക്ക് പുറത്ത് പോകാന്‍ പറ്റുന്നില്ല. ഞങ്ങളെല്ലാം കുഴപ്പത്തിലാണ്"- എന്നാണ് സ്ത്രീ കരഞ്ഞുകൊണ്ട് പറയുന്നത്.

ജമ്മു കശ്മീരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഷാ ആണ് ദൃശ്യം പുറത്തുവിട്ടത്. "എന്‍റെ ഹൃദയം തകരുന്നു. എന്‍റെ കണ്ണുകള്‍ നിറയുന്നു. ഞങ്ങളുടെ കശ്മീര്‍ നഷ്ട സ്വര്‍ഗമാണ്" എന്ന് പറഞ്ഞാണ് അദ്ദേഹം വീഡിയോ ഫേസ് ബുക്കില്‍ പങ്കുവെച്ചത്.

അതേസമയം ജമ്മു കശ്മീരിലെത്തിയ രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ പ്രതിനിധി സംഘത്തെ തിരിച്ചയച്ചു. ശ്രീനഗര്‍ വിമാനത്താവളത്തില്‍ എത്തിയ മുതിര്‍ന്ന നേതാക്കളെ പുറത്ത് ഇറങ്ങാന്‍ അനുവദിക്കാതെയാണ് തിരിച്ചയച്ചത്. സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് കയ്യേറ്റവും ഉണ്ടായി. ജമ്മു കശ്മീരില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് തങ്ങളെ തടഞ്ഞതിലൂടെ വ്യക്തമായെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

Latest Related News