Breaking News
അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം |
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ, കര്‍ണ്ണാടക ഇന്ന് പോളിങ് ബൂത്തിലേക്ക്

May 10, 2023

May 10, 2023

ന്യൂസ്‌റൂം ബ്യുറോ 

ബംഗലുരു : ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന് വിലയിരുത്തപ്പെടുന്ന കർണാടക തെരഞ്ഞെടുപ്പ് ഇന്ന്.സംസ്ഥാനത്തൊട്ടാകെ രണ്ടായിരത്തില്‍പരം സ്ഥാനാര്‍ത്ഥികള്ളാണ് മത്സര രംഗത്തുള്ളത്. 5,30,85,566 ആണ് ആകെ വോട്ടര്‍മാര്‍. 11,71,558 കന്നി വോട്ടര്‍മാരും 12,15,920 വോട്ടര്‍മാര്‍ 80 വയസിന് മുകളില്‍ പ്രായമുള്ളവരുമാണ്.58,545 പോളിംഗ് സ്റ്റേഷനുകളിലായി 4 ലക്ഷം പോളിംഗ് ഉദ്യോഗസ്ഥര്‍ വിന്യസിക്കപ്പെട്ടിട്ടുണ്ട്.

അതേസമയം, സമാനതകളില്ലാത്ത പ്രചാരണത്തിനാണ് ഇത്തവണ  സംസ്ഥാനം സാക്ഷ്യം വഹിച്ചത്. ബിജെപിക്കായി പ്രധാനമന്ത്രി അരയും തലയും മുറുക്കി രംഗത്തിറങ്ങിയപ്പോള്‍ കോണ്‍ഗ്രസിന് വേണ്ടി രാഹുല്‍ പ്രിയങ്ക ദ്വയം ഹൈവോള്‍ട്ടേജ് പ്രചാരണം കാഴ്ച വച്ചു. അഴിമതി മുതല്‍ ഹിന്ദുത്വം വരെ തരാതരം പോലെ വീശിയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചാരണം നടത്തിയത്.135 വരെ സീറ്റ് ബിജെപി അവകാശപ്പെടുമ്പോള്‍ 141 സീറ്റാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. കഴിഞ്ഞ തവണത്തെ 37 സീറ്റ് നിലനിര്‍ത്തുകയാണ് ജെഡിഎസ് ലക്ഷ്യം. 

ഇന്ത്യ ടുഡേ സി വോട്ടര്‍ സര്‍വേയില്‍ ഇക്കുറി ബിജെപി കര്‍ണാടകയില്‍ 74-86 സീറ്റുകളില്‍ ഒതുങ്ങുമെന്നാണ് പ്രവചനം. കോണ്‍ഗ്രസ് 107 -119 സീറ്റുകള്‍ നേടുമെന്നും സര്‍വേ ഫലം പറയുന്നു. തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ബിജെപിയുടെ നീക്കങ്ങള്‍ക്കു മങ്ങലേല്‍പ്പിക്കുന്നതാണ് അഭിപ്രായ സര്‍വേ റിപ്പോര്‍ട്ട് എന്നാണു നിരീക്ഷണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുന്‍നിര്‍ത്തിയുള്ള ബിജെപിയുടെ പ്രചാരണത്തിലാണ് പാര്‍ട്ടിയുടെ ആത്മവിശ്വാസം.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL


Latest Related News