Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം,കണ്ണൂർ സ്വദേശി കരിപ്പൂരിൽ പിടിയിലായി

September 02, 2019

September 02, 2019

ദോഹയിലേക്ക് ലഹരിമരുന്ന് കടത്താനായിരുന്നു ഇയാളുടെ ശ്രമമെന്ന് അധികൃതർ അറിയിച്ചു.

ദോഹ : ഖത്തറിലേക്ക്  മയക്കു മരുന്ന് കടത്താൻ ശ്രമിച്ച  കണ്ണൂർ കുഞ്ഞിപ്പള്ളി മുല്ലാലി വീട്ടിൽ ജാബിറിനെ കരിപ്പൂർ വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ ഖത്തർ എയർവേയ്‌സ് വിമാനത്തിൽ യാത്രചെയ്യാനാണ് ഇയാൾ വിമാനത്താവളത്തിൽ എത്തിയത്.രണ്ടരക്കോടി രൂപ വിലമതിക്കുന്ന 530 ഗ്രാം എംഡിഎംഐ ആണ് ഇയാളിൽ നിന്നും സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയത്.

കേസ് കൊച്ചി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോക്ക് കൈമാറിയിട്ടുണ്ട്. ഖത്തർ എയർവേയ്സ് വിമാനത്തിൽ ദോഹയിലേക്ക് ലഹരിമരുന്ന് കടത്താനായിരുന്നു ഇയാളുടെ ശ്രമമെന്ന് അധികൃതർ അറിയിച്ചു.

 


Latest Related News