Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ആശങ്കയൊഴിഞ്ഞു,കരിപ്പൂരിൽ നിന്ന് ദോഹയിലേക്കുള്ള വിമാനം രാത്രി 10ന് പുറപ്പെടും

July 01, 2021

July 01, 2021

ദോഹ : കരിപ്പൂരില്‍ നിന്ന് ദോഹയിലേക്കുള്ള എയര്‍ഇന്ത്യ വിമാനം രാത്രി 10ന് പുറപ്പെടും. ഇന്ന് രാവിലെ റദ്ദാക്കിയ വിമാനമാണ് രാത്രി 10ന് പുറപ്പെടുന്നത്. ഖത്തറുമായുള്ള എയര്‍ബബ്ള്‍ കരാര്‍ പുനസ്ഥാപിച്ചതിനെ തുടര്‍ന്നാണ് വിമാന സര്‍വീസ് പുനരാരംഭിക്കുന്നത്. ഇന്ത്യ-ഖത്തര്‍ എയര്‍ബബ്ള്‍ കരാര്‍ ജൂണ്‍ 30ന് അവസാനിച്ചിരുന്നു. കോഴിക്കോട് നിന്ന് രാവിലെ ആറിന് പുറപ്പെടേണ്ടിയിരുന്ന എയര്‍ഇന്ത്യ സര്‍വീസ് ഇതേ തുടര്‍ന്ന് റദ്ദാക്കി. യാത്രക്കാര്‍ വിമാനത്താവളത്തിലെത്തിയതിനുശേഷം മാത്രമാണ് വിമാനം പുറപ്പെടാനുള്ള തടസം അധികൃതര്‍ അറിയിച്ചത്. ഇതോടെ യാത്രക്കാര്‍ എയര്‍പോര്‍ട്ടില്‍ ബഹളം വെച്ചെങ്കിലും ഏഴു മണിക്കൂറിനു ശേഷം സര്‍വീസ് റദ്ദാക്കിയതായി എയര്‍ഇന്ത്യ അറിയിക്കുകയായിരുന്നു.


Latest Related News