Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കണ്ണൂർ പഴയങ്ങാടി സെയ്താർപള്ളി സ്വദേശി ദോഹയിൽ നിര്യാതനായി

June 19, 2020

June 19, 2020

ദോഹ : കണ്ണൂർ പഴയങ്ങാടി വാടിക്കൽ സുൽത്താൻ തോട് സെയ്താർ റോഡ് സ്വദേശി ലുഖ്മാൻ ചേരിച്ചി(57) ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ദോഹയിൽ നിര്യാതനായി. കണ്ണൂർ നെടുവമ്പ്രത്തായിരുന്നു താമസം.രണ്ടു ദിവസം മുമ്പാണ് അസുഖത്തെ തുടർന്ന് ഹമദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം.

നേരത്തെ ദോഹയിലെ ബെഹ്‌സാദ്‌ അസോസിയേറ്റ്സിൽ ജീവനക്കാരനായിരുന്നു.നിലവിൽ മറ്റൊരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു.

കുഞ്ഞാമിനയാണ് ഭാര്യ. മക്കൾ : ലുബ്‌ന,ഷെഹ്‌സാദ്,തസ്‌നി,സാറ ഷെറിൻ.മൃതദേഹം ദോഹയിൽ ഖബറടക്കും.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക    


Latest Related News