Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കണ്ണൂർ - ദോഹ എയർ ഇന്ത്യ എക്സ്പ്രസ്സ് റദ്ദാക്കി,ഹോം കൊറന്റൈൻ അനുവദിക്കപ്പെട്ട യാത്രക്കാർക്ക് പണി കിട്ടി 

February 13, 2021

February 13, 2021

ദോഹ : ശനിയാഴ്ച രാത്രി കണ്ണൂരിൽ നിന്നും ദോഹയിലേക്ക് പുറപ്പെടേണ്ട എയർഇന്ത്യ എക്സ്പ്രസ് വിമാനം യാത്ര മുടക്കിയതിനെ തുടർന്ന് യാത്രക്കാർ പ്രതിഷേധിക്കുന്നു. ഇന്ന് രാത്രി ഇന്ത്യൻ സമയം 10.10 ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ്സ് IX 1774 വിമാനമാണ് മുന്നറിയിപ്പില്ലാതെ യാത്ര റദ്ദാക്കിയത്.ഫെബ്രുവരി  14 മുതൽ ഗ്രീൻ പട്ടികയിൽ ഉൾപ്പെടാത്ത ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള മുഴുവൻ യാത്രക്കാർക്കും ഹോട്ടൽ കൊറന്റൈൻ നിർബന്ധമാക്കിയ സാഹചര്യത്തിൽ നേരത്തെ ഹോം കൊറന്റൈൻ അനുവദിക്കപ്പെട്ട വിഭാഗങ്ങളിൽ പെടുന്ന നിരവധി യാത്രക്കാർ ഈ വിമാനത്തിലുണ്ട്.

അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ ഉൾപെടാത്ത രാജ്യങ്ങളിൽ നിന്നും ഖത്തറിലേക്ക് വരുന്നവർക്ക് ഫെബ്രുവരി 14 മുതൽ ഒരു തരത്തിലുള്ള ഇളവുകളും അനുവദിക്കില്ലെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.നേരത്തെ യാത്ര പുറപ്പെടുന്നതിന് മുമ്പ് ഹോട്ടൽ കൊറന്റൈനിൽ നിന്ന് ഒഴിവാക്കപ്പെട്ടവരും ഇതിൽ ഉൾപെടുമെന്നും മന്ത്രാലയം വ്യക്തമാക്കി.ഇത്തരം രാജ്യങ്ങളില്‍ നിന്ന് വരുന്ന ചില വിഭാഗങ്ങള്‍ക്ക് ഹോട്ടല്‍ ക്വാറന്റീന്‍ വേണ്ടെന്ന നിബന്ധനയാണ് ഇതോടെ റദ്ദാക്കിയത്. .65 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും ചില പ്രതേക ഗണത്തിൽ പെടുന്ന അസുഖങ്ങൾ നേരിടുന്നവർക്കുമാൻ ഇളവുകൾ അനുവദിച്ചിരുന്നത്.ഫെബ്രുവരി 14 മുതൽ പുതിയ നിബന്ധനകൾ നടപ്പിൽ വരുമെന്നതിനാൽ തലേ ദിവസം തന്നെ യാത്രതിരിക്കാൻ ഉദ്ദേശിച്ചു വിമാനത്താവളത്തിൽ എത്തിയവരാണ് വിമാനം മുടങ്ങിയതോടെ പ്രതിസന്ധിയിലായത്.

യാത്രക്കാരെ മുഴുവൻ തിരിച്ചയച്ചതായും നാളെ (ഞയർ) രാവിലെ ഇന്ത്യൻ സമയം 10.10 നാണ് വിമാനം പുറപ്പെടുകയെന്നും എയർപോർട്ട് മാനേജർ അറിയിച്ചിട്ടുണ്ട്. ഇതോടെ,നേരത്തെ ഹോം കൊറന്റൈൻ അനുവദിക്കപ്പെട്ടവരും ഇനി വൻ തുക മുടക്കി ഹോട്ടൽ കൊറന്റൈനിൽ പോകേണ്ടിവരും.

ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News