Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കന്നഡ സൂപ്പർസ്റ്റാർ പുനീത് രാജ്‌കുമാർ അന്തരിച്ചു

October 29, 2021

October 29, 2021

കന്നഡ സിനിമാ രംഗത്തെ സൂപ്പർസ്റ്റാറായ പുനീത് രാജ്കുമാർ അന്തരിച്ചു. ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ അസ്വസ്ഥത പ്രകടിപ്പിച്ച താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് മരണം. ചികിത്സയിലിരിക്കെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നുവെന്ന് ഇദ്ദേഹത്തിന്റെ പേഴ്സണൽ മാനേജരായ സതീഷ് മാധ്യമങ്ങളെ അറിയിച്ചു. 

കന്നഡ സിനിമയിലെ ഇതിഹാസമായ രാജ്‌കുമാറിന്റെ മകനായ പുനീത് കൈക്കുഞ്ഞായിരിക്കുമ്പോൾ തന്നെ അഭിനയരംഗത്ത് അരങ്ങേറിയിരുന്നു. 2002 ൽ പുറത്തിറങ്ങിയ അപ്പു എന്ന ചിത്രത്തിലാണ് പുനീത് നായകനായി അരങ്ങേറിയത്. 'ഹു വാണ്ട്‌സ് ടു ബി ബില്യണയർ' എന്ന അന്താരാഷ്ട്ര ടെലിവിഷൻ ഷോയുടെ കന്നഡ പതിപ്പായ 'കന്നഡാഡ കോടിയാതിപതി' എന്ന പ്രോഗ്രാമിലെ അവതാരകനായും പുനീത് തിളങ്ങിയിരുന്നു. കന്നഡ സിനിമയിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടനായ പുനീതിന്റെ വിയോഗത്തിൽ വിതുമ്പുകയാണ് സിനിമാപ്രേമികൾ.


Latest Related News