Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കൈരളിയും ഖത്തർ സംസ്കൃതിയും ഒരുക്കുന്ന സൗജന്യ ചാർട്ടേഡ് വിമാനം ജൂലായ് പത്തിന് കൊച്ചിയിലേക്ക് 

June 24, 2020

June 24, 2020

ദോഹ : കോവിഡിനെ തുടർന്ന് ദുരിതം നേരിടുന്ന നിർധനരായ പ്രവാസികളെ നാട്ടിലെത്തിക്കാൻ കൈരളി ടെലിവിഷനും ഖത്തർ സംസ്കൃതിയും കൈകോർക്കുന്നു.ഏറ്റവും പ്രയാസമനുഭവിക്കുന്ന യാത്രക്കാരെ ഓൺലൈൻ ലിങ്ക് വഴി തെരഞ്ഞെടുത്ത് സൗജന്യമായി നാട്ടിലെത്തിക്കാനാണ് നീക്കം. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന കുടുംബങ്ങൾക്കായിരിക്കും മുൻഗണനയെന്നും സംഘാടകർ അറിയിച്ചു.

ജൂലായ് പത്തിന് ദോഹയിൽ നിന്നും കൊച്ചിയിലേക്കാണ് സർവീസ് ഉള്ളത്. ജൂൺ 28 ന് മുമ്പായി അപേക്ഷിക്കണം. ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്ക് :  33163774, 3317 8494


Latest Related News