Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറില്‍ 400 കോടി റിയാല്‍ മുടക്കി നിര്‍മ്മിച്ച പുതിയ സൂപ്പര്‍ സബ്‌സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു

December 02, 2020

December 02, 2020

ദോഹ: ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷന്‍ (കഹ്‌റാമ) 400 കോടി റിയാല്‍ ചെലവില്‍ നിര്‍മ്മിച്ച അല്‍ സുവൈദി സൂപ്പര്‍ സബ്‌സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. ദോഹ നഗരത്തിലെ വൈദ്യുതി വിതരണം ശക്തിപ്പെടുത്താനാണ് സൂപ്പര്‍ സബ്‌സ്റ്റേഷന്‍ നിര്‍മ്മിച്ചത്. ദോഹയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സബ്‌സ്‌റ്റേഷന്റെ ശേഷി 132/400 കിലോവോള്‍ട്ട് ആണ്. ഇത്രയും ശേഷിയുള്ള ആദ്യത്തെ വലിയ സബ്‌സ്‌റ്റേഷനാണ് അല്‍ സുവൈദി സൂപ്പര്‍ സബ്‌സ്റ്റേഷന്‍. 

രാജ്യത്തെ വൈദ്യുതി വിതരണ ശൃംഖല വിപുലീകരിക്കാനുള്ള പദ്ധതിയുടെ പതിമൂന്നാം ഘട്ടത്തിന്റെ ഭാഗമായാണ് അല്‍ സുവൈദി സൂപ്പര്‍ സബ്‌സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തത്. ഈ വര്‍ഷം ഇതുവരെ 28 സബ്‌സ്റ്റേഷനുകളാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. മൂന്ന് സബ്‌സ്റ്റേഷനുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഇതില്‍ ചിലത് അടുത്ത മാസം ഉദ്ഘാടനം ചെയ്യും എന്നാണ് അറിയുന്നത്. ഇതോടെ രാജ്യത്തെ ആകെ സബ്‌സ്‌റ്റേഷനുകളുടെ എണ്ണം 320 കടക്കും. 

ഏറ്റവും ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് സബ് സ്‌റ്റേഷന്‍ നിര്‍മ്മിച്ചത്. നിര്‍മ്മാണത്തിനിടെ ഒരു തൊഴിലാളിക്ക് പോലും പരുക്കേറ്റിട്ടില്ല. 20 ലക്ഷം മണിക്കൂര്‍ പ്രവൃത്തി സമയം കൊണ്ടാണ് സബ് സ്റ്റേഷന്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. കഹ്‌റാമയിലെ ഉദ്യോഗസ്ഥര്‍, എഞ്ചിനീയര്‍മാര്‍, സാങ്കേതിക വിദഗ്ധര്‍, സൂപ്പര്‍വൈസര്‍മാര്‍, തൊഴിലാളികള്‍ എന്നിവര്‍ അല്‍ സുവൈദി സൂപ്പര്‍ സബ്‌സ്റ്റേഷന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. 

ദോഹ മെട്രോ ശൃംഖലയിലെ പ്രധാന സ്റ്റേഷനുകളില്‍ ഒന്നായ അല്‍ ബിദ്ദ മെട്രോ സ്‌റ്റേഷന് വൈദ്യുതി വിതരണം ചെയ്യുന്നതില്‍ പുതിയ സബ് സ്റ്റേഷന്‍ സുപ്രധാനമായ പങ്ക് വഹിക്കുന്നുവെന്ന് ട്രാന്‍സ്മിഷന്‍ ഗ്രിഡ്‌സ് പ്ലാനിങ് സെക്ഷന്‍ മേധാവിയായ എഞ്ചിനീയര്‍ അയിഷ അല്‍ മുഹമ്മദി പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക: Click Here to Send Message


ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.



Latest Related News