Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
794 വഷങ്ങള്‍ക്കിടെ മാത്രം സംഭവിക്കുന്നത്; വ്യാഴവും ശനിയും ഒന്നു ചേരുന്ന അപൂര്‍വ്വ ദൃശ്യം ഇന്ന് രാത്രി ഖത്തറിന്റെ ആകാശത്ത്

December 21, 2020

December 21, 2020

ദോഹ: സൗരയൂഥത്തിലെ രണ്ട് ഭീമന്‍ ഗ്രഹങ്ങളായ വ്യാഴവും ശനിയും ഒന്നു ചേരുന്ന അപൂര്‍വ്വമായ ആകാശക്കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് ഖത്തര്‍. ഇന്ന് (ഡിസംബര്‍ 21 തിങ്കള്‍) വൈകീട്ടാണ് ഈ വിസ്മയക്കാഴ്ച ഖത്തറിന്റെ ആകാശത്ത് ദൃശ്യമാവുകയെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് അറിയിച്ചു. 794 വര്‍ഷങ്ങള്‍ക്കിടെ മാത്രം ഉണ്ടാകുന്ന അപൂര്‍വ്വ ദൃശ്യമാണ് ഇത്. 

സൗരയൂഥത്തിലെ വാതകഭീമന്മാരായ വ്യാഴവും ശനിയും വളരെ അടുത്ത് വരുന്ന ഈ പ്രതിഭാസം കന്‍ജങ്ക്ഷന്‍ (Conjunction) എന്നാണ് അറിയപ്പെടുന്നത്. തിങ്കളാഴ്ച നടക്കാനിരിക്കുന്ന കന്‍ജങ്ക്ഷനെ 'മഹത്തായ സംയോജനം' എന്നാണ് ജ്യോതിശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്. 

തിങ്കളാഴ്ച വൈകുന്നേരം സൂര്യാസ്തമനത്തിനു ശേഷം ഖത്തര്‍ സമയം 07:04 വരെ ദൃശ്യം കാണാന്‍ കഴിയും. തെക്ക് പടിഞ്ഞാറന്‍ ചക്രവാളത്തിന് മുകളിലായാണ് ഇത് ദൃശ്യമാവുക. നല്ല തിളക്കത്തോടെ രണ്ട് ഗ്രഹങ്ങളും ഇവിടെ പ്രത്യക്ഷമാകും. നഗ്നനേത്രങ്ങളാല്‍ തന്നെ ഇത് കാണാന്‍ കഴിയുമെന്നും കലണ്ടര്‍ ഹൗസിലെ ജ്യോതിശാസ്ത്രജ്ഞന്‍ ഡോ. ബഷീര്‍ മര്‍സ പറഞ്ഞു. 

മഹത്തായ ഗ്രഹസംയോജനം ഇന്ത്യയിലും ദൃശ്യമാകും. ഇന്ത്യന്‍ സമയം രാത്രി 11 മണിക്ക് ശേഷമാണ് രണ്ട് ഗ്രഹങ്ങളും ഇന്ത്യയുടെ ആകാശത്ത് സംഗമിക്കുക. തെക്കുപടിഞ്ഞാറ് ദിശയില്‍ തന്നെയാണ് ഇന്ത്യയിലും ഈ അപൂര്‍വ്വസംഗമം നടക്കുക. 

സൂര്യനെ ഒരു തവണ ചുറ്റി വരാന്‍ വ്യാഴത്തിന് 11.86 ഭൗമവര്‍ഷവും ശനിയ്ക്ക് 29.5 ഭൗമവര്‍ഷവും വേണം. വേഗത്തില്‍ സഞ്ചരിക്കുന്ന വ്യാഴം ഓരോ 19.6 വര്‍ഷത്തിലും ശനിയെ മറികടക്കും. എന്നാല്‍ വ്യാഴവും ശനിയും തമ്മിലുള്ള കോണീയ ദൂരം ഓരോ സംയോജനത്തിലും വ്യത്യാസപ്പെട്ടിരിക്കുന്നതിനാല്‍ ഇത്ര വലിയ കന്‍ജങ്ക്ഷന്‍ എല്ലായ്‌പ്പോഴും സംഭവിക്കുന്നില്ല. ഇതിന് മുമ്പ് 2000 ത്തില്‍ ഉണ്ടായ കന്‍ജങ്ക്ഷനില്‍ കോണീയ ദൂരം 3 ഡിഗ്രിയായിരുന്നു. എന്നാല്‍ തിങ്കളാഴ്ച വൈകീട്ട് നടക്കുന്ന കന്‍ജങ്ക്ഷനില്‍ 0.1 ഡിഗ്രി മാത്രമാണ് കോണീയ ദൂരം. അതിനാല്‍ തന്നെ രണ്ട് ഗ്രഹങ്ങളും വളരെ അടുത്തായി ദൃശ്യമാകും. 

അവസാനമായി വ്യാഴവും ശനിയും ഏറ്റവും അടുത്തുവന്ന് ഭൂമിയില്‍ നിന്ന് ദൃശ്യമായത് 1226-ലാണ്. 1623-ല്‍ ഇതുപോലെ ഇരുഗ്രഹങ്ങളും അടുത്തുവന്നിരുന്നെങ്കിലും ശനി സൂര്യന് സമീപം വന്നതിനാല്‍ ഭൂമിയില്‍ ദൃശ്യമായിരുന്നില്ല. അടുത്തത് കാണാന്‍ 60 വര്‍ഷം കാത്തിരിക്കണം (2080 മാര്‍ച്ച്).

അപൂര്‍വ്വമായ ഈ ആകാശ വിസ്മയം എല്ലാവരും കാണാന്‍ ശ്രമിക്കണമെന്ന് ജ്യോതിശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു. മുതിര്‍ന്നവര്‍ കുട്ടികളെയും ഈ ആകാശ അത്ഭുതം കാണിക്കുകയും ഇതിന്റെ വിശദാംശങ്ങള്‍ പറഞ്ഞു കൊടുക്കുകയും വേണം. നഗ്ന നേത്രം കൊണ്ട് കാണാവുന്ന ഈ ആകാശ സംഗമം ബൈനോക്കുലറോ ടെലസ്‌കോപ്പോ ഉപയോഗിച്ച് നോക്കിയാല്‍ കൂടുതല്‍ വലുതായും വ്യക്തമായും കാണാന്‍ കഴിയും. കൂടാതെ ഗ്രഹങ്ങളുടെ ഉപഗ്രഹങ്ങളെയും കാണാന്‍ കഴിയും.

അപൂർവ്വമായ ഈ ആകാശ അത്ഭുതം കാണുന്നത് നമുക്ക് മികച്ച അനുഭവമായിരിക്കും. ഇന്ത്യയിലുള്ള കൂട്ടുകാരോടും കുടുംബക്കാരോടും ഈ അപൂർവ്വ ദൃശ്യത്തിന് സാക്ഷ്യം വഹിക്കാൻ പറയൂ.


ന്യൂസ് റൂം ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


Latest Related News