Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിലെ നസീം അൽ റബീഹ് ആശുപത്രിയിൽ നെഴ്സുമാർക്ക് അവസരം,നിയമനം നോർക റൂട്സ് വഴി 

October 11, 2019

October 11, 2019

ദോഹ : ഖത്തറിലെ സ്വകാര്യ ചികിത്സാ മേഖലയിലെ പ്രമുഖ സ്ഥാപനമായ നസീം അൽ റബീഹിലേക്ക് നോർക്ക റൂട്സ് വഴി നെഴ്‌സുമാരെ നിയമിക്കുന്നു. നഴ്‌സിംഗിൽ ബിരുദമോ(ബി.എസ്.സി)ഡിപ്ലോമയോ(ജി.എൻ.എം) ഉള്ള വനിതകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

ഒ.പി,അത്യാഹിതം,ഗൈനക്കോളജി,ഡെന്റൽ ഇവയിൽ ഏതെങ്കിലുമൊന്നിൽ 2 വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയവും 30 വയസ്സിൽ താഴെ പ്രായവുമുള്ളവർക്കാണ് അവസരം.മാസവേതനം 3640 ഖത്തർ റിയാൽ(ഏകദേശം 70,000 രൂപ). ഖത്തർ പ്രൊമെട്രിയും ഡാറ്റാ ഫ്ളോയും ഉള്ളവർക്ക് മുൻഗണന.

അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി 2019 ഒക്ടോബർ 17. നോർക്ക റൂട്സ് വെബ്‌സൈറ്റായ www.norkaroots.org യിലൂടെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയിൽ നിന്നും) 0091 88020 12345 (വിദേശത്ത് നിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും.


Latest Related News