Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ജപ്പാന്റെ അഫ്ഗാൻ എംബസി ഇനി ഖത്തറിൽ പ്രവർത്തിക്കും

August 31, 2021

August 31, 2021

 

ടോക്കിയോ : ബ്രിട്ടന് പിന്നാലെ ജപ്പാനും തങ്ങളുടെ അഫ്ഗാനിസ്ഥാൻ എംബസി ഖത്തറിലേക്ക് മാറ്റി സ്ഥാപിക്കുന്നു. തുർക്കിയിൽ പ്രവർത്തിക്കാൻ ആയിരുന്നു ആദ്യ നീക്കമെങ്കിലും, താലിബാന്റെ ഓഫീസ് ഖത്തറിൽ ഉള്ളതിനാൽ ഖത്തർ തിരഞ്ഞെടുക്കുകയായിരുന്നുവെന്ന് ജപ്പാനീസ് നയതന്ത്രജ്ഞൻ മാധ്യമങ്ങളോട് പറഞ്ഞു. 

ജപ്പാൻ വിദേശകാര്യമന്ത്രി ടൊഷിമിറ്റ്സു മൊടേഗി ഈ മാസമാദ്യം മിഡിൽ ഈസ്റ്റ് സന്ദർശിച്ചിരുന്നു. ജപ്പാനും അഫ്ഗാനിസ്ഥാനും ഇടയിലുള്ള ബന്ധം കാത്തുസൂക്ഷിക്കുന്നതിൽ ഖത്തറിന് സഹായിക്കാൻ ആവുമെന്നാണ് ഏഷ്യൻ രാജ്യത്തിന്റെ പ്രതീക്ഷ. അഫ്ഗാനിസ്ഥാനിൽ നിന്നും തങ്ങളുടെ പൗരന്മാരെ ആദ്യം തന്നെ പുറത്തെത്തിക്കാൻ ജപ്പാന് സാധിച്ചിരുന്നു. ബ്രിട്ടനാണ് ഇക്കാര്യത്തിൽ ജപ്പാന് വേണ്ട സഹായങ്ങൾ ഒരുക്കിയത്. കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിലായി അമേരിക്കൻ സൈന്യത്തിന്റെ അഭ്യർത്ഥന കണക്കിലെടുത്ത് ഒരു ജാപ്പനീസ് പൗരനെയും, പതിനാല് അഫ്ഗാൻ സ്വദേശികളെയും ജപ്പാൻ പാകിസ്ഥാനിൽ എത്തിച്ചിരുന്നു.


Latest Related News