Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ഇന്ത്യൻ സൂപ്പർ ലീഗ്, ബ്ലാസ്റ്റേഴ്സിന് തോൽവിയോടെ തുടക്കം

November 20, 2021

November 20, 2021

ഗോവ : ഇന്ത്യൻ സൂപ്പർ ലീഗ് 2021-2022 സീസണിന്റെ ഉദ്ഘാടനമത്സരത്തിനിറങ്ങിയ കേരളാ ബ്ലാസ്റ്റേഴ്‌സിന് തോൽവി. ഗോൾമഴ പെയ്ത മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് എടികെ മോഹൻ ബഗാൻ കേരളത്തെ മറികടന്നത്. സൂപ്പർ താരം ഹ്യൂഗോ ബൗമാസിന്റെ ഇരട്ടഗോളുകളാണ് കൊൽക്കത്തൻ ടീമിന്റെ വിജയം എളുപ്പമാക്കിയത്. 

മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ തന്നെ ബൗമാസ് എടികെയെ മുന്നിലെത്തിച്ചു. മലയാളി താരം സഹലിന്റെ ഗോളിലൂടെ ബ്ലാസ്റ്റേഴ്‌സ് ഒപ്പമെത്തിയെങ്കിലും, കൊൽക്കത്തയ്ക്കനുകൂലമായി ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച റോയ് കൃഷ്ണ ടീമിനെ മുന്നിലെത്തിച്ചു. അധികം വൈകാതെ ബൗമാസ് രണ്ടാം ഗോളും നേടിയതോടെ ആദ്യപകുതിയിൽ കൊൽക്കത്ത ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ ലീഡ് നേടി. അൻപതാം മിനിറ്റിൽ കൊളാക്കോയും വലകുലുക്കിയതോടെ എടികെ വിജയം ഉറപ്പിക്കുകയായിരുന്നു. 69ആം മിനിറ്റിൽ പെരേര ഡിയാസിലൂടെയാണ് കേരളം രണ്ടാം ഗോൾ നേടിയത്. അടുത്ത മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ. ഇന്നത്തെ കളിയിൽ ബെംഗളൂരുവും നോർത്ത് ഈസ്റ്റ് യുണൈറ്റഡും ഏറ്റുമുട്ടും.


Latest Related News