Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് പഞ്ചാബും രാജസ്ഥാനും മുഖാമുഖം

September 21, 2021

September 21, 2021

ദുബായ് : ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് പഞ്ചാബ് കിങ്‌സും രാജസ്ഥാൻ റോയൽസും ഏറ്റുമുട്ടും. മലയാളി താരം സഞ്ജു സാംസണിന്റെ നേതൃത്വത്തിൽ രാജസ്ഥാൻ ഇറങ്ങുമ്പോൾ, കെഎൽ രാഹുലാണ് പഞ്ചാബിനെ നയിക്കുന്നത്. ആദ്യനാലിൽ ഇടംപിടിക്കാൻ വിജയം അനിവാര്യമായതിനാൽ ഇരുടീമുകളും വിജയം തന്നെയാണ് ലക്ഷ്യമിടുന്നത്. ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകീട്ട് 7:30 നാണ് മത്സരം. 

വലിയ ബൗണ്ടറികളുള്ള ദുബായിലെ സ്റ്റേഡിയത്തിൽ ബൗളർമാർക്ക് ബാറ്റ്‌സ്മാൻമാരുടെ മേൽ ആധിപത്യം സ്ഥാപിക്കാൻ കഴിഞ്ഞേക്കും. മുൻപ് ഇതേ വേദിയിൽ നടന്ന ചെന്നൈ-മുംബൈ മത്സരത്തിൽ കാര്യമായ റണ്ണൊഴുക്ക് ഉണ്ടായിരുന്നില്ല. ജോസ് ബട്ലർ, ജോഫ്ര ആർച്ചർ, ബെൻ സ്റ്റോക്ക്സ്‌ തുടങ്ങിയ പ്രമുഖർ ടീമിലില്ലെന്നത് രാജസ്ഥാന് കനത്ത തിരിച്ചടിയാണ്. വെസ്റ്റ് ഇൻഡീസ് താരങ്ങളായ ഒഷെയ്ൻ തോമസും, എവിൻ ലൂയിസ് ടീമിനൊപ്പം ചേർന്നിട്ടുണ്ടെങ്കിലും, സ്റ്റോക്ക്സിന്റെ ഓൾറൗണ്ട് പാടവത്തിന് പകരമാവില്ല. ഇംഗ്ലണ്ട് താരമായ ലിയാം ലിവിങ്സ്റ്റൺ മികച്ച ഫോമിലാണെന്നുള്ളതാണ് ടീമിന്റെ പ്രതീക്ഷ. മറുഭാഗത്ത് പഞ്ചാബ് ടീമിനും പ്രശ്നങ്ങളുണ്ട്. ജൈ റിച്ചാർഡ്സൺ, ഡേവിഡ് മലൻ തുടങ്ങിയ താരങ്ങൾ ടീമിനൊപ്പമില്ല. ഇരുടീമുകളും മുൻപ് ഏറ്റുമുട്ടിയതിന്റെ കണക്കിൽ രാജസ്ഥാന് നേരിയ മേൽക്കൈ ഉണ്ട്. 12 തവണ രാജസ്ഥാൻ പഞ്ചാബിനെ മറികടന്നപ്പോൾ, 10 തവണയാണ് പഞ്ചാബ് രാജസ്ഥാനോട് വിജയിച്ചത്.


Latest Related News