Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ഐപിഎല്ലിൽ ഇന്ന് സൂപ്പർ സാറ്റർഡേ : രണ്ട് മത്സരങ്ങൾ

September 25, 2021

September 25, 2021

 


ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് രണ്ട് മത്സരങ്ങൾ. ഇന്ത്യൻ സമയം 3.30 ന് നടക്കുന്ന ആദ്യമത്സരത്തിൽ ഡൽഹി ക്യാപിറ്റൽസും രാജസ്ഥാൻ റോയൽസും ഏറ്റുമുട്ടും.  സൺറൈസേഴ്സ് ഹൈദരാബാദും പഞ്ചാബ് കിങ്‌സും തമ്മിൽ 7:30 നാണ് രണ്ടാം മത്സരം. ആദ്യമത്സരത്തിന് അബുദാബി വേദിയാവുമ്പോൾ, ഷാർജയിലാണ് പഞ്ചാബും ഹൈദരാബാദും കൊമ്പുകോർക്കുന്നത്. 

പ്ലേ ഓഫ് ഘട്ടം ഏതാണ്ട് ഉറപ്പിക്കാനായതിന്റെ ആത്മവിശ്വാസവുമായി ഡൽഹി ഇറങ്ങുമ്പോൾ, രാജസ്ഥാന് ഇന്ന് ജീവന്മരണ പോരാട്ടമാണ്. നിലവിൽ അഞ്ചാമതുള്ള രാജസ്ഥാന് മികച്ച മാർജിനിൽ വിജയം സ്വന്തമാക്കാനായാൽ കൊൽക്കത്തയെ മറികടന്ന് ആദ്യനാലിൽ കടക്കാം. നോർക്യ-റബാഡ പേസ് നിരയും രാജസ്ഥാൻ ബാറ്റിംഗ് യൂണിറ്റും തമ്മിലുള്ള പോരാട്ടമാവും മത്സരഫലം നിർണ്ണയിക്കുക. പഞ്ചാബിനെതിരെ പിന്നിൽ നിന്നും പൊരുതിക്കയറിയ രാജസ്ഥാൻ ടീമിലെ യുവതാരങ്ങളുടെ പ്രകടനവും നിർണ്ണായകമാവും.

പോയിന്റ് പട്ടികയിലെ അവസാനസ്ഥാനക്കാരെന്ന നാണക്കേടും പേറിയാണ് ഹൈദരാബാദും പഞ്ചാബും ഏറ്റുമുട്ടാനെത്തുന്നത്. രാജസ്ഥാനോട് അവസാനഓവറിൽ അവിശ്വസനീയതോൽവി വഴങ്ങിയ പഞ്ചാബിന് പ്ലേ ഓഫിലെത്താൻ ഇപ്പോഴും നേരിയ പ്രതീക്ഷയുണ്ട്. അതേസമയം, അവസാനസ്ഥാനത്ത് നിന്നും പുറത്ത് കടക്കാനാവും ഹൈദരാബാദിന്റെ പരിശ്രമം. ബെയർസ്റ്റോയുടെ അഭാവത്തിൽ ബാറ്റിംഗ് നിര അമ്പേ പരാജയമാവുന്നതാണ് ഹൈദരാബാദിന്റെ പ്രധാന തലവേദന. ഡേവിഡ് വാർണർ മികച്ച തുടക്കം നൽകിയില്ലെങ്കിൽ മികച്ച സ്കോറിലേക്കെത്താൻ ടീം വിയർക്കുന്ന സാഹചര്യമാണ് നിലവിൽ. വിജയം മാത്രം ലക്ഷ്യം വെച്ച് ഇരുനിരയും കളത്തിലിറങ്ങുമ്പോൾ മത്സരം ആവേശം പകരുമെന്നുറപ്പ്.


Latest Related News