Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിലെ അല്‍ ഉദൈദ് എയര്‍ ബേസില്‍ സൈനിക ഉദ്യോഗസ്ഥന്‍ മരിച്ച സംഭവത്തില്‍ അന്വേഷണം

June 28, 2021

June 28, 2021

ദോഹ: ഖത്തറിലെ യു.എസിന്റെ അല്‍ ഉദൈദ് എയര്‍ ബേസില്‍ സൈനിക ഉദ്യോഗസ്ഥന്‍ മരിച്ച സംഭവത്തില്‍ അന്വേഷണം. ലഫ്റ്റനന്റ് കേണല്‍ ജയിംസ് വില്ലീസാണ്്  മരിച്ചതെന്ന് യു.എസ് പ്രതിരോധവിഭാഗം അറിയിച്ചു. 55കാരനായ വില്ലീസ് ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് മരിച്ചത്. റെഡ് ഹോഴ്‌സി സ്‌ക്വാഡ്രനില്‍ കമാന്ററായിരുന്നു ഇദ്ദേഹം. ഔദ്യോഗിക സമയത്തല്ലാത്ത വില്ലീസിന്റെ മരണത്തെക്കുറിച്ചാണ് അന്വേഷിക്കുന്നത്. ഗള്‍ഫ് മേഖലയില്‍ അമേരിക്കയുടെ ഏറ്റവും വലിയ സൈനിക കേന്ദ്രമാണ് അല്‍ ഉദൈദ് എയര്‍ ബേസ്. നൂറോളം സൈനിക വിമാനങ്ങളും പതിനായിരത്തോളം സൈനികരും ഇവിടെയുണ്ട്.

 


Latest Related News