Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി

December 23, 2019

December 23, 2019

ദോഹ : ഹമദ് തുറമുഖം വഴി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച വൻ മയക്കുമരുന്ന് ശേഖരം കസ്റ്റംസ് അധികൃതർ പിടികൂടി.  ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. നൂറ് കിലോയോളം വരുന്ന ഹഷീഷുമായി അഞ്ച് ഏഷ്യൻ വംശജരാണ് പിടിയിലായത്.

രാജ്യത്തേക്ക് വൻ തോതിൽ മയക്കുമരുന്ന് കടത്താൻ ശ്രമം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ മയക്കുമരുന്ന് പ്രതിരോധ വിഭാഗം ഇവർക്കായി വല വിരിക്കുകയായിരുന്നു. ഇതിനായി പ്രത്യേക സംഘം രൂപീകരിച്ചു നടത്തിയ പരിശോധനയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മാർബിളുമായി പുറത്തുനിന്നും രാജ്യത്തേക്ക് വന്ന കണ്ടയിനറിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. കണ്ടയിനറുകൾ സൂക്ഷിച്ചിരുന്ന വെയർഹൗസിൽ എത്തിയാണ് സംഘം മയക്കുമരുന്ന് ശേഖരം പിടികൂടിയത്. 


Latest Related News