Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
തൊഴിലാളികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നറിയാൻ ഖത്തർ തൊഴിൽ മന്ത്രാലയത്തിന്റെ പരിശോധന

January 06, 2022

January 06, 2022

ദോഹ : കോവിഡ് വ്യാപനത്തിന്റെ തോത് കുറയ്ക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്ന തിരക്കിലാണ് ഖത്തർ. വ്യവസായ മേഖലയിലെ തൊഴിലാളികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താൻ തൊഴിൽ മന്ത്രാലയം മിന്നൽ പരിശോധന നടത്തി. തൊഴിൽ ഇടങ്ങളിലും, തൊഴിലാളികളുടെ താമസസ്ഥലങ്ങളിലുമാണ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിയത്. 

കമ്പനികളുടെ ഉടമകൾക്ക് കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാൻ നിർദ്ദേശം നൽകി. മാസ്ക് ധാരണം, ഹാൻഡ് സാനിറ്റൈസറുകളുടെ ലഭ്യത, ഒരേസമയം ഒന്നിച്ചുകൂടുന്ന തൊഴിലാളികളുടെ എണ്ണം എന്നിവയാണ് സംഘം പരിശോധിച്ചത്. തൊഴിലാളികൾ താമസിക്കുന്ന മുറികളിൽ നാലിലധികം പേർ ഒന്നിച്ചുകഴിയുന്നില്ല എന്നും മന്ത്രാലയത്തിലെ അധികൃതർ ഉറപ്പുവരുത്തി. തൊഴിലാളികൾക്ക് കോവിഡ് ലക്ഷണങ്ങൾ പ്രകടമായാൽ ഐസൊലേഷനിൽ കഴിയണമെന്നും, താമസസ്ഥലങ്ങളിൽ കൃത്യമായ ഇടവേളകളിൽ അണുനശീകരണം നടത്തണമെന്നും തൊഴിൽ മന്ത്രാലയം നിർദേശിച്ചു.


Latest Related News