Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ദോഹ ഇൻഡസ്ട്രിയൽ ഏരിയയിൽ കൂടുതൽ ഇളവുകൾ,തൊഴിലാളികൾ ഇഹ്തിറാസ് ആപ് ഡൗൺലോഡ് ചെയ്യണം

May 06, 2020

May 06, 2020

ദോഹ : കോവിഡ് വ്യാപനം തടയുന്നതിനായി അടച്ചിട്ട ഖത്തറിലെ വ്യവസായ മേഖലയിൽ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു.ഒന്ന് മുതൽ മൂന്ന് വരെയുള്ള സ്ട്രീറ്റുകള്‍ നേരത്തേ തുറന്നിരുന്നു. സ്ട്രീറ്റ് ഒന്ന് മുതല്‍ 32വരെയുള്ള പ്രദേശങ്ങളിലാണ് ഇപ്പോൾ  ഇളവുകള്‍ പ്രഖ്യാപിച്ചത്. ഇന്‍ഡസ്ട്രിയല്‍ ഏരിയ ഘട്ടംഘട്ടമായി തുറക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ലോക്ക് ഡൗണ്‍ ചെയ്ത പ്രദേശത്തേക്ക് വരുന്നതിനും പോകുന്നതിനുമുള്ള നിയന്ത്രണങ്ങളിലാണ് ഇളവ് വരുത്തിയത്. ഇതനുസരിച്ച്  ഈ ഭാഗങ്ങളിൽ ജോലി ചെയ്യുകയും പുറത്തു താമസിക്കുകയും ചെയ്യുന്നവര്‍ക്കും, പുറത്ത് ജോലി ചെയ്യുകയും ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ താമസിക്കുകയും ചെയ്യുന്നവര്‍ക്കും അകത്തേക്കും പുറത്തേക്കും പോകാൻ അനുമതിയുണ്ടാവും. പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് വാണിജ്യ മന്ത്രാലയത്തില്‍ അപേക്ഷ നല്‍കി സാധനങ്ങളും ഉപകരണങ്ങളും ഇന്‍ഡസ്ട്രിയല്‍ ഏരിയയിലേക്കു കൊണ്ടുവരാനും കഴിയും.

അതേസമയം,എല്ലാ തൊഴിലാളികളം കൊറോണ ആപ്പായ ഇഹ്തിറാസ് ഡൗണ്‍ലോഡ് ചെയ്തുവെന്ന് തൊഴിലുടമകള്‍ ഉറപ്പ് വരുത്തണം. ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തവരെ ഇൻഡസ്ട്രിയൽ ഏരിയയിലേക്ക് പ്രവേശിക്കാനോ പുറത്തേക്ക് പോകാനോ അനുവദിക്കില്ല.

നിരവധി തൊഴിലാളികളിൽ  കൊറോണ വൈറസ് ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന്  കഴിഞ്ഞ മാർച്ചിലാണ്  ഇന്‍ഡസ്ട്രിയല്‍ ഏരിയ സ്ട്രീറ്റ് 1 മുതല്‍ 32 വരെ ലോക്ക്ഡൗണ്‍ ചെയ്തത്.


Latest Related News