Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഇന്ത്യയിൽ നിന്നും ഖത്തറിലേക്ക് ഈ മാസം പതിനെട്ട് മുതൽ ഇൻഡിഗോ സർവീസ് തുടങ്ങും,ആദ്യ ദിവസങ്ങളിൽ ഹോട്ടൽ കോരന്റൈന് ഉയർന്ന നിരക്ക്  

August 16, 2020

August 16, 2020

ദോഹ: കേരളം ഉള്‍പ്പടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഇന്‍ഡിഗോ ഈ മാസം പതിനെട്ടിന് സർവീസ് തുടങ്ങുന്നു.18 മുതല്‍ 31 വരെയുള്ള വിമാനങ്ങളുടെ ഷെഡ്യൂളാണ് നിലവിൽ പ്രഖ്യാപിച്ചിട്ടുള്ളത്. ആഗസ്ത് 18 മുതല്‍ 31വരെഇന്ത്യക്കും ഖത്തറിനുമിടയിൽ സർവീസ് നടത്തുന്നതിനുള്ള ബബിള്‍ കരാറിൽ  കഴിഞ്ഞ ദിവസം ഖത്തർ എയർവെയ്സും ഇന്ത്യൻ വ്യോമയാന മന്ത്രാലയവും തമ്മിൽ കരാർ ഉണ്ടാക്കിയിരുന്നു.

കേരളത്തില്‍ നിന്ന് കണ്ണൂര്‍, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളില്‍ നിന്നാണ് സര്‍വീസുള്ളത്. കണ്ണൂരില്‍ നിന്ന് ആഗസ്ത് 22, 26, 29 തിയ്യതികളിലാണ് സര്‍വീസ്. കോഴിക്കോട് നിന്ന് 24, 27, 31 തിയ്യതികളില്‍ ഇൻഡിഗോ സർവീസുകൾ നടത്തും.കൊച്ചിയില്‍ നിന്ന് ആഗസ്ത് 18, 21, 23, 25, 28 തിയ്യതികളിലും സര്‍വീസ് ഉണ്ടാവും.ടിക്കറ്റുകൾ ഇൻഡിഗോയുടെ വെബ്‌സൈറ്റ് വഴിയോ അംഗീകൃത ട്രാവൽ ഏജൻസികൾ വഴിയോ മാത്രം ബുക്ക് ചെയ്യുന്നതാവും ഉചിതം.

ഖത്തർ പോർട്ടൽ വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്ത് അനുമതി ലഭിക്കുന്നവർക്കാണ് ഈ വിമാനങ്ങളിൽ യാത്ര ചെയ്യാൻ കഴിയുക.ജോലി ചെയ്യുന്ന സ്ഥാപനങ്ങളാണ് തങ്ങളുടെ ജീവനക്കാർക്ക് വേണ്ടി പോർട്ടലിൽ ബുക്ക് ചെയ്യേണ്ടത്.സ്വന്തം സ്പോൻസർഷിപ്പിലുള്ള ഭാര്യക്കോ മക്കൾക്കോ മറ്റുള്ളവർക്കോ വേണ്ടി സ്വന്തമായി രജിസ്റ്റർ ചെയ്യാവുന്നതാണ്.

ഹോട്ടൽ കൊറന്റൈൻ സാമ്പത്തിക ബാധ്യതയാകും 

ഖത്തറിലേക്ക് തിരിച്ചുവരുന്നവർ വിമാന ടിക്കറ്റ് എടുത്ത ശേഷം സ്വന്തം ചിലവിൽ ഒരാഴ്ച ഹോട്ടൽ കൊറന്റൈനിൽ താമസിക്കണമെന്നാണ് നിബന്ധന. ഡിസ്കവർ ഖത്തർ പോർട്ടൽ വഴിയാണ് ഹോട്ടൽ ബുക്ക് ചെയ്യേണ്ടത്.ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഹോട്ടൽ ബുക്ക് ചെയ്യാവുന്നതാണ്.അതേസമയം,ഈ മാസം പതിനെട്ട് മുതലുള്ള ദിവസങ്ങളിൽ ഹോട്ടൽ ബുക്ക് ചെയ്യുന്നതിന് നിലവിൽ ഉയർന്ന നിരക്കാണ് കാണിക്കുന്നത്. ഈ മാസം പതിനെട്ടിന് ക്രൗൺ പ്ലാസ(3413 റിയാൽ),ദുസിത് ദോഹ(4016 റിയാൽ),ദി വെസ്റ്റിൻ(5307 റിയാൽ) എന്നീ ഹോട്ടലുകളിൽ മാത്രമാണ് സിംഗിൾ മുറികൾ ഒഴിവുള്ളത്.രണ്ടു പേർ ഒരു മുറിയിൽ താമസിക്കുകയാണെങ്കിൽ യഥാക്രമം 2,250.50 റിയാൽ,2,724 റിയാൽ,3,585 റിയാൽ എന്നിങ്ങനെയാണ് ഈ മാസം പതിനെട്ടിന് ഒരാൾ നൽകേണ്ട നിരക്ക് (നിരക്കുകൾ ഏഴു ദിവസത്തേക്ക്,ഭക്ഷണം ഉൾപെടെ).എന്നാൽ ആദ്യ ദിവസത്തെ അപേക്ഷിച്ച് മറ്റു ദിവസങ്ങളിൽ കൂടുതൽ ഹോട്ടലുകളും കുറഞ്ഞ നിരക്കുകളും ലഭ്യമാണ്.

ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽലഭിക്കാൻ ഈ ലിങ്കിൽ ചേരുക.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ ബന്ധപ്പെടുക.

 


Latest Related News