Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
വന്ദേഭാരത് മിഷൻ : ഇൻഡിഗോ എയറിന്റെ കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ 

July 04, 2020

July 04, 2020

ദോഹ : വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഖത്തറിൽ നിന്നും കേരളത്തിലെ വിവിധ സെക്റ്ററുകളിലേക്കുള്ള വിമാനസർവീസുകളുടെ ഓൺലൈൻ ബുക്കിങ് ഇൻഡിഗോ എയർലൈൻസ് ആരംഭിച്ചു. നേരത്തെ അറിയിച്ചതിൽ നിന്നും അൽപം വൈകി ഇന്നലെ രാത്രിയോടെയാണ് ബുക്കിങ്ങിനുള്ള സൗകര്യം ഒരുങ്ങിയത്.ഇതനുസരിച്ച് കണ്ണൂരിലേക്കും കോഴിക്കോട്ടേക്കും 809 റിയാലാണ് ദോഹയിൽ നിന്നുള്ള ടിക്കറ്റ് നിരക്ക്. എയർ ഇന്ത്യ എക്സ്പ്രസിൽ മൂന്നാം ഘട്ടത്തിൽ 830 റിയാലാണ് ഈടാക്കിയിരുന്നത്.തിരുവനന്തപുരത്തേക്ക് 857 റിയാലും കൊച്ചിയിലേക്ക് 809 റിയാലുമാണ് ഇൻഡിഗോയുടെ നിരക്ക്. അതേസമയം,ഷെഡ്യുൾ പ്രകാരം കൊച്ചിയിലേക്കുള്ള ചില വിമാനങ്ങൾ ലഭ്യമല്ലെന്നാണ് ഇൻഡിഗോയുടെ ഓൺലൈനിൽ ഇപ്പോൾ കാണിക്കുന്നത്. 

സ്വദേശത്തേക്ക് മടങ്ങുന്നതിനായി ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാവര്‍ക്കും ഓണ്‍ലൈനായി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. കേരളത്തിലേക്കു മാത്രം 151 സര്‍വീസുകളാണ് നാലാം ഘട്ടത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയിലെ ആറു സംസ്ഥാനങ്ങളിലേക്കായി ആകെ 193 സര്‍വീസുകളായിരിക്കും ഉണ്ടാവുക.  

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക   


Latest Related News