Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർത്ഥികൾ യുക്രൈനിൽ കുടുങ്ങി, കഴിയുന്നത് ഭൂഗർഭ ബങ്കറിൽ

March 01, 2022

March 01, 2022

ദോഹ : ഖത്തറിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർത്ഥികൾ യുക്രൈനിലെ സംഘർഷഭൂമിയിൽ കുടുങ്ങിക്കിടക്കുന്നു. സമൂഹമാധ്യമങ്ങൾ ഉപയോഗിച്ച് വിദ്യാർത്ഥികൾ 'ദി പെനിൻസുല' പത്രത്തെ ബന്ധപ്പെടുകയായിരുന്നു. 23 വിദ്യാർത്ഥികളാണ് ഖാർകിവ് യൂണിവേഴ്സിറ്റിയിലെ ബങ്കറിൽ കഴിയുന്നത്. നാല് ദിവസമായി ബങ്കറിലാണ് ജീവിതം കഴിച്ചുകൂട്ടുന്നതെന്നും, എന്ന് പുറത്തിറങ്ങാനാവുമെന്ന് അറിയില്ലെന്നും ഇവർ പത്രത്തെ അറിയിച്ചു.

കുട്ടികളുടെ കാര്യമോർത്ത് അതീവ ആശങ്കയിൽ ആണെന്നും, അവർ അയക്കുന്ന സന്ദേശങ്ങൾ ഒട്ടും ആശ്വാസം പകരുന്നതല്ലെന്നും മാതാപിതാക്കൾ പെനിൻസുല പത്രത്തോട് പ്രതികരിച്ചു. ഖാർകിവിലെ കുട്ടികളെ രക്ഷിക്കാൻ ഇന്ത്യൻ എംബസി അധികൃതരോട് മാതാപിതാക്കൾ അഭ്യർത്ഥിച്ചിട്ടുണ്ട്. എംബസിയുടെ അറിയിപ്പ് ലഭിക്കുന്നത് വരെ ബങ്കറിൽ തന്നെ തുടരാനാണ് ഇന്ത്യൻ അധികൃതർ വിദ്യാർത്ഥികൾക്ക് നിർദേശം നൽകിയത്. യുക്രൈനിന്റെ തെക്കൻ അതിർത്തി വഴിയാണ് ഇന്ത്യ രക്ഷാപ്രവർത്തന നീക്കങ്ങൾ നടത്തുന്നത്. വിദ്യാർത്ഥികൾ അകപ്പെട്ട ഖാർകിവിൽ നിന്നും തെക്കൻ അതിർത്തിയിൽ എത്താൻ ഏഴ് മണിക്കൂറോളം യാത്ര ചെയ്യണം. ഈ സാഹചര്യം ചൂണ്ടിക്കാണിച്ചാണ് സംഘത്തോട് ബങ്കറിൽ തുടരാൻ നിർദേശിച്ചതെന്ന് വിദേശകാര്യ സഹ മന്ത്രി വി.മുരളീധരൻ അറിയിച്ചു. ഭക്ഷ്യക്ഷാമവും, കൊടിയ തണുപ്പും ബങ്കറിലെ ജീവിതം ദുസ്സഹമാക്കുന്നതായി വിദ്യാർത്ഥികൾ അറിയിച്ചു. തണുപ്പ് കാരണം പലർക്കും മൂക്കിൽ നിന്ന് രക്തം വരാൻ തുടങ്ങിയതായും മലയാളിയായ ദുആ ഖദീജ 'പെനിൻസുല'യോട് പറഞ്ഞു. അവസാനവിമാനത്തിൽ രക്ഷിച്ച 240 വിദ്യാർത്ഥികൾ അടക്കം 709 വിദ്യാർത്ഥികളെയാണ് ഇന്ത്യ കീവിൽ നിന്നും നാട്ടിലെത്തിച്ചത്. ഖത്തറിൽ നിന്നുള്ള ഈ സംഘത്തെയും എംബസി വൈകാതെ രക്ഷിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാർത്ഥികളും മാതാപിതാക്കളും.


Latest Related News