Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തിന് ഖത്തറിന്റെ ആദരം,ഷെറാട്ടൺ ഹോട്ടലും ഖലീഫ സ്റ്റേഡിയവും ത്രിവർണങ്ങളിൽ തെളിഞ്ഞു

January 26, 2022

January 26, 2022

ദോഹ : ഇന്ത്യയും ഖത്തറും തമ്മിലുള്ള ചരിത്ര ബന്ധത്തെ അടയാളപ്പെടുത്തി ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിൽ ദോഹയിലെ ഷെറാട്ടൺ ഹോട്ടലിൽ ത്രിവർണ പതാക തെളിഞ്ഞു.ഇന്ത്യൻ പതാകയാൽ അലംകൃതമായ ദോഹ ഷെറാട്ടന്റെ ചിത്രം ഇന്ത്യൻ സ്ഥാനപതി ഡോ. ദീപക് മിത്തലാണ്  ട്വിറ്ററിൽ പങ്കുവെച്ചത്.

ഖത്തർ ലോകകപ്പിനായുള്ള പ്രധാന സ്റ്റേഡിയങ്ങളിലൊന്നായ ഖലീഫ സ്റ്റേഡിയത്തിലും ഇന്ത്യയുടെ ത്രിവർണ പതാകയും റിപ്പബ്ലിക് ദിന സന്ദേശവും പ്രദര്ശിപ്പിച്ചതും ഖത്തറിലെ ഇന്ത്യക്കാർക്ക് അഭിമാനമായി.റിപ്പബ്ലിക് ദിനത്തിന്റെ തലേദിവസമാണ് എഴുപത്തിമൂന്നാമത് റിപ്പബ്ലിക് ദിന ആശംസകൾ എന്ന സന്ദേശത്തോടെ സ്റ്റേഡിയത്തിൽ ത്രിവർണങ്ങൾ നിറഞ്ഞത്.

ഇന്ന് രാവിലെ 6.45 ന് ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ സ്ഥാനപതി ദോ.ദീപക് മിത്തൽ ഇന്ത്യൻ പതാക ഉയർത്തി റിപ്പബ്ലിക് ദിനം ആഘോഷിച്ചു. 
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News