Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഇന്ത്യാവിരുദ്ധ പ്രവർത്തനം,ഖത്തറിൽ നിന്ന് നാടുകടത്തിയ ഇന്ത്യക്കാരനെ ജമ്മുകശ്മീർ പോലീസ് അറസ്റ്റ് ചെയ്തു

February 08, 2021

February 08, 2021

ന്യൂഡൽഹി : ഇന്ത്യാ വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ  ഖത്തറിൽ നിന്ന് നാടുകടത്തിയ ജെയ്‌ഷെ മുഹമ്മദ് പ്രവർത്തകനെ ജമ്മു കാശ്മീർ പോലീസ് അറസ്റ്റ് ചെയ്തതായി ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഖത്തറിൽ ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട കശ്മീരിലെ അനന്തനാഗ് സ്വദേശിയായ മുനീബ് അഹ്മദ് സോഫിയെ ന്യൂ ഡൽഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വെച്ചാണ് അറസ്റ്റ് ചെയ്തതെന്ന് ദി പ്രിന്റ് വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു. ഖത്തറിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം.

ഡൽഹി എയർപോർട്ടിൽ വെച്ചാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.സോഫിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചിരുന്നതായും പോലീസ് അറിയിച്ചു. തുടർന്ന് ഖത്തർ ഗവണ്മെന്റിനെ വിവരം അറിയിക്കുകയും  സോഫിയെ കൈമാറാനുള്ള നടപടികൾ സ്വീകരിക്കുകയുമായിരുന്നു. കൂടുതൽ ചോദ്യം ചെയ്യലിനായി പ്രതിയെ കുൽഗാമിലേക്കു കൊണ്ടുപോകും

കഴിഞ്ഞ രണ്ട് വർഷമായി സോഫി ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നെന്നും നാട്ടിൽ അദ്ദേഹത്തിൻറെ ബന്ധുക്കളെ വിളിച്ചുവരുത്തി കാര്യങ്ങൾ ധരിപ്പിച്ചതായും ഉന്നത പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് 'ദി പ്രിന്റ്' റിപ്പോർട്ട് ചെയ്തു.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News